Zomato Lay Off : സൊമാറ്റോയിലും കൂട്ടപ്പിരിച്ചുവിടൽ; പുറത്താക്കൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ

Zomato Lay Off മൂന്ന് ശതമാനത്തോളം ജീവനക്കാരെ പിരിച്ച് വിടനാണ് ഫുഡ് ഡെലിവെറി ആപ്ലിക്കേഷൻ ഒരുങ്ങുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 19, 2022, 08:24 PM IST
  • ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് കമ്പനി തങ്ങളുടെ മൂന്ന് ശതമാനം ജീവനക്കാരെ ഒഴുവാക്കുന്നത്.
  • അതേസമയം റിപ്പോർട്ടിനെ തള്ളി കളഞ്ഞുകൊണ്ട് സൊമാറ്റയും രംഗത്തെത്തി.
  • സാധാരണയായി പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നടത്താറുള്ള പ്രക്രിയ മാത്രമണിതെന്ന് സൊമാറ്റോ
Zomato Lay Off : സൊമാറ്റോയിലും കൂട്ടപ്പിരിച്ചുവിടൽ; പുറത്താക്കൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ

ബെംഗളൂരു : ടെക് സ്ഥാപനങ്ങളിൽ നടക്കുന്ന വ്യാപക കൂട്ടപ്പിരിച്ചുവിടലിൽ ഫുഡ് ഡെലിവെറി ആപ്ലിക്കേഷനായ സൊമാറ്റോയും ചേർന്നു. തങ്ങളുടെ മൂന്ന് ശതമാനം ജീവനക്കാരെയാണ് പിരിച്ചു വിടാനാണ് സൊമാറ്റോ ഒരുങ്ങുന്നത്. കുറഞ്ഞത് സ്ഥാപനത്തിലെ 100 പേരെയെങ്കിലും പുറത്താക്കിയേക്കും. ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് കമ്പനി തങ്ങളുടെ മൂന്ന് ശതമാനം ജീവനക്കാരെ ഒഴുവാക്കുന്നത്. 

ഫുഡ് ഡെലിവെറി ആപ്പിന്റെ ടെക്, കറ്റാലോഗ്, മാർക്കറ്റിങ്, പ്രോഡക്ട് എന്നീ വിഭാഗങ്ങളിൽ നിന്നും ജീവനക്കാരെയാണ് സൊമോറ്റാ പിരിച്ച് വിടാൻ ഒരുങ്ങുന്നത്. അതേസമയം സൊമാറ്റോ നാല് ശതമാനം ജീവനക്കാരെയാണ് പിരിച്ച് വിടുന്നതെന്ന് ബിസിനെസ് മാധ്യമമായ മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നത്.

ALSO READ : Zomato: സൊമാറ്റോയുടെ സഹസ്ഥാപകനും രാജിവെച്ചു; ആഴ്ചകൾക്കുള്ളിൽ പടിയിറങ്ങുന്നത് മൂന്നാമത്തെ ഉയർന്ന വ്യക്തി

അതേസമയം റിപ്പോർട്ടിനെ തള്ളി കളഞ്ഞുകൊണ്ട് സൊമാറ്റയും രംഗത്തെത്തി. സാധാരണയായി പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നടത്താറുള്ള പ്രക്രിയ മാത്രമണിതെന്നും മൂന്ന് ശതമാനം പേരെ മാത്രം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പിരിച്ചു വിട്ടിട്ടുള്ളതെന്ന് സൊമാറ്റോയുടെ വക്താവ് പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് സൊമാറ്റോയുടെ സഹസ്ഥാപകൻ മോഹിത് ഗുപ്ത സ്ഥാപനത്തിൽ നിന്നും രാജിവച്ചത്. ആഴ്ചകളുടെ വ്യത്യാസത്തിൽ കമ്പനിയിൽ നിന്ന് പുറത്തുകടക്കുന്ന മൂന്നാമത്തെ ഉയർന്ന വ്യക്തിയാണ് മോഹിത് ഗുപ്ത. ആഴ്ചയുടെ തുടക്കത്തിൽ, സൊമാറ്റോയുടെ പുതിയ സംരംഭ മേധാവിയും മുൻ ഫുഡ് ഡെലിവറി മേധാവിയുമായ രാഹുൽ ഗഞ്ചൂവും രാജിവച്ചിരുന്നു, ഇന്റർസിറ്റി ലെജൻഡ്‌സ് സർവീസ് തലവൻ സിദ്ധാർത്ഥ് ജാവർ ആഴ്ചകൾക്ക് മുമ്പ് സ്ഥാനമൊഴിഞ്ഞിരുന്നു. അതേസമയം രാജിവെക്കുന്നുണ്ടെങ്കിലും താൻ സൊമാറ്റോയിൽ ദീർഘകാല നിക്ഷേപകനായി തന്നെ തുടരുമെന്നും അദ്ദേഹം തൻറെ വിടവാങ്ങൽ കുറിപ്പിൽ പറയുന്നു. 2020 മെയ് മാസത്തിൽ സഹസ്ഥാപകനായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ്, ഗുപ്ത സെഗ്‌മെന്റിന്റെ ചീഫ് എക്‌സിക്യൂട്ടീവായിരുന്നു, കൂടാതെ സ്ഥാപനത്തിന്റെ ഭക്ഷ്യ വിതരണ പ്രവർത്തനങ്ങൾ  കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News