Suicide: ബന്ധത്തില്‍ നിന്ന് പിന്മാറിയാല്‍ പിതാവിനെ കൊല്ലുമെന്ന് ഭീഷണി; 15 കാരി ആത്മഹത്യ ചെയ്തു, പ്രതി പിടിയിൽ

Kasaragod Suicide Case: മൊഗ്രാല്‍ സ്വദേശി അന്‍വറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബന്ധം ഉപേക്ഷിച്ചാൽ പിതാവിനെ കൊലപ്പെടുത്തുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 29, 2024, 01:24 PM IST
  • വിഷം കഴിച്ച പെണ്‍കുട്ടിയെ ആദ്യം മംഗലാപുരത്തും പിന്നീട് ബംഗളൂരുവിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
  • അഞ്ച് ദിവസം ചികിത്സയിൽ കഴിഞ്ഞശേഷമാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്
  • സംഭവത്തിൽ നേരത്തെ തന്നെ യുവാവിനെതിരെ കുട്ടിയുടെ ബന്ധുക്കള്‍ ബദിയടുക്ക പോലീസിൽ പരാതി നൽകിയിരുന്നു
Suicide: ബന്ധത്തില്‍ നിന്ന് പിന്മാറിയാല്‍ പിതാവിനെ കൊല്ലുമെന്ന് ഭീഷണി; 15 കാരി ആത്മഹത്യ ചെയ്തു, പ്രതി പിടിയിൽ

കാസര്‍ഗോഡ്: യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പതിനഞ്ചുകാരി മരിച്ചു. സംഭവത്തില്‍ മൊഗ്രാല്‍ സ്വദേശി അന്‍വറിനെ പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്കയിലാണ് സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബന്ധം ഉപേക്ഷിച്ചാൽ പിതാവിനെ കൊലപ്പെടുത്തുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു.

വിഷം കഴിച്ച പെണ്‍കുട്ടിയെ ആദ്യം മംഗലാപുരത്തും പിന്നീട് ബംഗളൂരുവിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ച് ദിവസം ചികിത്സയിൽ കഴിഞ്ഞശേഷമാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ നേരത്തെ തന്നെ യുവാവിനെതിരെ കുട്ടിയുടെ ബന്ധുക്കള്‍ ബദിയടുക്ക പോലീസിൽ പരാതി നൽകിയിരുന്നു.

ALSO READ: പൂജ്യം ഡി​ഗ്രി തണുപ്പ്, പരിശോധിക്കേണ്ടത് രണ്ടായിരത്തിലേറെ ഫ്ലാറ്റുകൾ; ഡൽഹിയിൽനിന്ന് പോക്‌സോ കേസ് പ്രതിയെ പിടികൂടി കേരള പോലീസ്

പെണ്‍കുട്ടി യുവാവിനെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ പിന്നീട് ഈ ബന്ധത്തില്‍ നിന്ന് പെണ്‍കുട്ടി പിന്മാറാന്‍ ശ്രമിച്ചതോടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് യുവാവ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ചു കൊന്നു

പാലക്കാട്: പാലക്കാട് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. കോട്ടായിയിലാണ് ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65) ആണ് മരിച്ചത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

ALSO READ: ഇൻസ്റ്റഗ്രാം ചാറ്റിങ്ങ്: ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ

ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിറകുകൊള്ളികൊണ്ടുള്ള അടിയിൽ ഗുരുതരമായി പരിക്കേറ്റ വേശുക്കുട്ടി വീട്ടിൽ വച്ചുതന്നെ മരിച്ചു. പ്രതി വേലായുധനെ കോട്ടായി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News