16കാരിക്ക് പീഡനം: സഹോദരനും മാതൃസഹോദരനും അമ്മയുടെ കാമുകനുമടക്കം അഞ്ച് പ്രതികൾ

വിവരം പുറത്തറിയുകയും പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് നടത്തിയ വിശദമായ കൗൺസിലിങ്ങിലാണ് കുടുംബവുമായി അടുത്തിടപഴകിയിരുന്ന ബന്ധുവായ അയിരൂർ തയ്യിൽ വീട്ടിൽ റെജീ ജേക്കബ്, മാതാവിന്റെ കാമുകനായ ഷിബു, എന്നിവരും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സഹോദരനും പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 18, 2022, 10:14 AM IST
  • ബസ് കണ്ടക്ടറായ മഹേഷ് കുട്ടിയുടെ വീട്ടിൽ എത്തി റബ്ബർ പുരക്കുള്ളിൽ വച്ച് കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.
  • വിവരം പുറത്തറിയുകയും പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സഹോദരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.
16കാരിക്ക് പീഡനം: സഹോദരനും മാതൃസഹോദരനും അമ്മയുടെ കാമുകനുമടക്കം അഞ്ച് പ്രതികൾ

പത്തനംതിട്ട: പതിനാറ് കാരിയെ പീഡിപ്പിച്ച കേസിൽ 5 പേർക്കെതിരെ പത്തനംതിട്ട കോയിപ്രം പൊലീസ് കേസെടുത്തു. നാല് പേർ പിടിയിലായി ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം തുടരുന്നു. സ്ഥിരമായി യാത്ര ചെയ്ത ബസിലെ കണ്ടക്ടറും സുഹൃത്തും മാതൃ സഹോദരനും, അമ്മയുടെ കാമുകനും പെൺകുട്ടിയുടെ പ്രായപൂർത്തിയാകാത്ത സഹോദരനും പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി.

Add Zee News as a Preferred Source

ബസ് കണ്ടക്ടറായ അയിരൂർ സ്വദേശി മഹേഷ് പെൺകുട്ടിയുടെ മൊബൈൽ നമ്പർ വാങ്ങി പതിവായി ഫോൺ ചെയ്യുകയും ഈ മാസം ആദ്യം സുഹൃത്ത് തടിയൂർ സ്വദേശി ജിജോ എന്ന ജിജോ ഈശോ ഏബ്രാഹാമിനൊപ്പം കുട്ടിയുടെ വീട്ടിൽ എത്തി റബ്ബർ പുരക്കുള്ളിൽ വച്ച് കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. 

Read Also: അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്തു; പെൺകുട്ടിക്ക് സ്ഥലം ഉടമയുടെ ക്രൂരമർദ്ദനം

ഈ വിവരം പുറത്തറിയുകയും പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് നടത്തിയ വിശദമായ കൗൺസിലിങ്ങിലാണ് കുടുംബവുമായി അടുത്തിടപഴകിയിരുന്ന ബന്ധുവായ അയിരൂർ തയ്യിൽ വീട്ടിൽ റെജീ ജേക്കബ്, മാതാവിന്റെ കാമുകനായ ഷിബു, എന്നിവരും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സഹോദരനും പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയത്. 

തുടർന്ന് മഹേഷ് ജിജോ റജീ ജെക്കബ് എന്നിവരെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സഹോദരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. ഒളിവിൽ പോയ മാതാവിന്റെ കാമുകൻ റാന്നി പെരുന്നാട് സ്വദേശി ഷിബുവിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News