Arrest: ചങ്ങനാശേരിയിൽ കഞ്ചാവ് വേട്ട; പിടികൂടിയത് 2.5 കിലോ

Cannabis seized in Changanassery: കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ച് വ്യാപകമായ അന്വേഷണം ആരംഭിച്ചെന്ന് എക്സൈസ്. 

Written by - Zee Malayalam News Desk | Last Updated : Jun 27, 2023, 05:46 PM IST
  • മണിമലപ്പറമ്പിൽ ആഷിക്ക് ജേക്കബിൻ്റെ വീട്ടൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
  • അന്താരാഷ്ട്ര മയക്കു മരുന്നു വിരുദ്ധ ദിനത്തിലായിരുന്നു പരിശോധന.
  • ചങ്ങനാശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് ടി.എസും സംഘവുമാണ് പരിശോധന നടത്തിയത്.
Arrest: ചങ്ങനാശേരിയിൽ കഞ്ചാവ് വേട്ട; പിടികൂടിയത് 2.5 കിലോ

കോട്ടയം: ചങ്ങനാശേരിയിൽ കഞ്ചാവ് വേട്ട. എക്സൈസ് റേഞ്ച് നടത്തിയ വ്യാപക പരിശോധനയിൽ 2.5 കിലോ കഞ്ചാവാണ് പിടികൂടിയത്. മാടപ്പള്ളി പഞ്ചായത്തിലെ മാമ്മൂട് തകിടിയിൽ മണിമലപ്പറമ്പിൽ ആഷിക്ക് ജേക്കബിൻ്റെ വീട്ടൽ നിന്നാണ് 2.5 കിലോ കഞ്ചാവ് കണ്ടെടുത്തത്.

അന്താരാഷ്ട്ര മയക്കു മരുന്നു വിരുദ്ധ ദിനത്തിൽ ചങ്ങനാശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് ടി.എസും സംഘവും ചേർന്നായിരുന്നു പരിശോധന നടത്തിയത്. റെയിഡിൽ പ്രിവന്റീവ് ഓഫിസർമാരായ രാജീവൻ പിള്ള കെ, സന്തോഷ് കുമാർ ബി, സിവിൽ എക്സൈസ് ഓഫീസർമാരായ അന്റണി സേവ്യർ, സുനിൽ കുമാർ കെ, രാജേഷ് ആർ, ജോസഫ് തോമസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിത്യാ വി. മുരളി, എക്സൈസ് ഡ്രൈവർ മനീഷ് കുമാർ എം.ആർ എന്നിവർ പങ്കെടുത്തു. കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ച് വ്യാപകമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഇൻസ്പെക്ടർ ടി.എസ് പ്രമോദ് അറിയിച്ചു.

ALSO READ: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ച നിഹാലിന്റെ കുടുംബത്തിന് ധനസഹായം; 10 ലക്ഷം അനുവദിക്കും

കൃത്രിമ നിറ വിവാദം ഉയർത്തി ഏലക്ക വിപണി ഇടിക്കാൻ ശ്രമം നടക്കുന്നു: കർഷക സംഘടനകൾ

കൃത്രിമ നിറ വിവാദം ഉയർത്തി ഏലക്ക വിപണി ഇടിക്കാൻ ശ്രമം നടക്കുന്നതായി കർഷക സംഘടനകൾ. സീസണിൻറെ തുടക്കത്തിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് കർഷകർക്ക് ലഭിക്കേണ്ട നേട്ടം ഇല്ലാതാകുകയാണെന്നും ആരോപണം. 

ഏലക്കയിൽ നിറം ചേർക്കുന്നത് തടയുന്നതിനായി തുടർച്ചയായ പരിശോധനകൾ സർക്കാരിൻറെ മേൽനോട്ടത്തിൽ നടത്താറില്ല. എല്ലാ വർഷവും സീസൺ ആരംഭിക്കുമ്പോഴാണ് അനാവശ്യ വിവാദങ്ങൾ ഉയർന്ന് വരുന്നതെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. ഇത് ലേലം പോലും തടസ്സപ്പെടുത്തുകയും വില ഇടിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ആദ്യ മൂന്ന് വിളവെടുപ്പ് കാലം കഴിയുന്നതോടെ വിവാദങ്ങൾ അവസാനിക്കുകയും വിപണി ഉയരുകയും ചെയ്യുമെന്ന് കർഷകനായ ജോൺസൺ കൊച്ചുപറമ്പിൽ പറഞ്ഞു.

നിറ വിവാദത്തിനൊപ്പം ഗ്വട്ടിമാലയിൽ നിന്നുള്ള ഗുണമേന്മ കുറഞ്ഞ ഏലക്ക എത്തിച്ച് ഇടുക്കിയിലെ ഏലക്കയുമായി ഇടകലർത്തി വിപണിയിൽ എത്തിക്കാറുണ്ട്. ഇത് കാരണം ഏലക്കയുടെ വില ഇടിയുന്നതായും കർഷക സംഘടനകൾ ആരോപിക്കുന്നു. ഏലം കർഷകരുടെ ആശങ്ക എത്രയും വേഗം പരിഹരിച്ച് സുതാര്യമായ ഉത്പാദനവും വിപണിയും ഉറപ്പുവരുത്തണമെന്നാണ് ഇവരുടെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News