മുംബൈ: മഹാരാഷ്ട്രയിൽ ഏറ്റുമുട്ടലിൽ 26 നക്സലുകളെ (Naxals) വധിച്ചു. മഹാരാഷ്ട്രയിലെ ഗച്ച്റോളിയിലാണ് ഏറ്റുമുട്ടലുണ്ടായത്. മഹാരാഷ്ട്ര നക്സൽ വിരുദ്ധ യൂണിറ്റുമായാണ് (Anti-naxal unit) ഏറ്റുമുട്ടലുണ്ടായത്.
I'm aware of reports about the death of a top Naxal commander along with 25 others in an anti-Naxal operation in Gadchiroli today. Verification of the Naxals eliminated is being done, will not take the name until it is done: Maharashtra Home Minister Dilip Walse Patil to ANI pic.twitter.com/09MCnzqhuq
— ANI (@ANI) November 13, 2021
നക്സലുകളുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റെന്ന് ഗച്ച്‌റോളി എസ്പി പറഞ്ഞു. ധനോറയിലെ ഗ്യാരഹ്ബട്ടി വനത്തിലാണ് നക്‌സലുകളും സേനയും ഏറ്റുമുട്ടല്‍ നടത്തിയത്.
തിരച്ചിലിനിടെ നക്‌സലുകള്‍ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഏറ്റുമുട്ടല്‍ അവസാനിച്ചപ്പോള്‍ 26 പേര്‍ കൊല്ലപ്പെട്ടെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരെ എയര്‍ ലിഫ്റ്റ് ചെയ്തു നാഗ്പൂരിലെ ആശുപത്രിയിലെത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...