വയനാട്: കാട്ടിക്കുളത്ത് പച്ചക്കറിയുടെ മറവിൽ പിക്കപ്പ് വാനിൽ കടത്തിയ ഹാൻസ് പിടികൂടി. 75 ചാക്ക് ഹാൻസാണ് പിടികൂടിയത്. കർണാടകയിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കേരളത്തിലേക്ക് കടത്തിയത്. പിക്കപ്പ് വാനിന്റെ ഡ്രൈവർ വാളാട് നൊട്ടൻ വീട്ടിൽ ഷൗഹാൻ സർബാസിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഓണത്തോടനുബന്ധിച്ച് കർണാടകയിൽനിന്ന് വയനാട് വഴി വലിയ തോതിൽ ലഹരിവസ്തുക്കൾ കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. കാട്ടിക്കുളത്ത് നടത്തിയ പരിശോധനയിലാണ് പിക്കപ്പ് വാനിൽ കടത്തിക്കൊണ്ടുവന്ന ഹാൻസ് പിടികൂടിയത്.
പതിനഞ്ച് പൗച്ചുകൾ അടങ്ങിയ 50 കവറുകളിലുള്ള ഹാൻസാണ് പിടികൂടിയത്. 56,000ത്തിലേറെ പാക്കറ്റ് ഹാൻസാണ് ഇതിൽ ഉണ്ടായിരുന്നത്. 30 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവർ വാളാട് നൊട്ടൻവീട്ടിൽ ഷൗഹാൻ സർബാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹാൻസ് കടത്തിയ കെഎൽ 55 എൻ 6018 എന്ന വാഹനം കസ്റ്റഡിയിലെടുത്തു.
മാനന്തവാടിയിലേയും കാട്ടിക്കുളത്തേയും മറ്റും സ്‌കൂൾ പരിസരത്ത് ഉൾപ്പെടെയുള്ള കടകളിൽ വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന ഹാൻസാണ് പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി. തിരുനെല്ലി പോലീസ് ഇൻസ്‌പെക്ടർ ജി വിഷ്ണു, എസ് ഐ സി.ആർ അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എഎസ്ഐ സൈനുദ്ധീൻ, എസ് സിപിഒ സുഷാദ്, സിപിഒമാരായ ലിജോ, ബിജു രാജൻ, രാഹുൽ ചന്ദ്രൻ തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...