Crime News: ഇടുക്കിയിൽ ​ഗൃഹനാഥനെ വെടിവെച്ചുകൊന്നതെന്ന് പോലീസ്; ഉപയോ​ഗിച്ചത് നാടൻ തോക്ക്, വെടിയുതിർത്തത് വീടിന് വെളിയിൽ നിന്ന്

Police Investigation: പ്ലാക്കൽ വീട്ടിൽ സണ്ണി (54) ആണ് കഴിഞ്ഞ ദിവസം കിടപ്പു മുറിയിൽ വച്ച് വെടിയേറ്റു മരിച്ചത്. മുഖത്ത് വെടിയേറ്റാണ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Aug 17, 2023, 02:01 PM IST
  • വീടിന് വെളിയിൽ നിന്ന് വെടിവച്ചു കൊന്നതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്
  • നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തിരിക്കുന്നത്
  • ഭിത്തിയിലും ജനലിലും വെടിയേറ്റ പാടുകൾ പോലീസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു
Crime News: ഇടുക്കിയിൽ ​ഗൃഹനാഥനെ വെടിവെച്ചുകൊന്നതെന്ന് പോലീസ്; ഉപയോ​ഗിച്ചത് നാടൻ തോക്ക്, വെടിയുതിർത്തത് വീടിന് വെളിയിൽ നിന്ന്

ഇടുക്കി: ഇടുക്കി മാവടി ഇന്ദിര നഗറിൽ ഗൃഹനാഥനെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പ്ലാക്കൽ വീട്ടിൽ സണ്ണി (54) ആണ് കഴിഞ്ഞ ദിവസം കിടപ്പു മുറിയിൽ വച്ച് വെടിയേറ്റു മരിച്ചത്. മുഖത്ത് വെടിയേറ്റാണ് മരിച്ചത്.

വീടിന് വെളിയിൽ നിന്ന് വെടിവച്ചു കൊന്നതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തിരിക്കുന്നത്. ഭിത്തിയിലും ജനലിലും വെടിയേറ്റ പാടുകൾ പോലീസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ചൊവ്വാഴ്ച രാത്രി 11.35ന് ആണ് സംഭവം. വെടിയൊച്ച കേട്ട് അടുത്ത മുറിയിൽ നിന്ന് ഭാര്യ വന്ന് നോക്കിയപ്പോൾ സണ്ണിയെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽ നിന്ന് വെടിയുതിർക്കുന്ന ശബ്ദം കേട്ടിരുന്നതായി അയൽവാസികൾ പറയുന്നു.

ALSO READ: Shot Dead: തൊടുപുഴയിൽ ഗൃഹനാഥൻ വെടിയേറ്റു മരിച്ച നിലയിൽ

സംഭവസമയത്ത് മറ്റൊരു മുറിയിൽ കിടക്കുകയായിരുന്ന ഭാര്യ സിനി, ശബ്ദം കേട്ട് വന്ന് നോക്കിയപ്പോൾ കിടക്കയിൽ രക്തം വാർന്ന നിലയിലാണ് സണ്ണിയെ കണ്ടത്. പോലീസെത്തി പരിശോധിച്ച ശേഷം ഇന്നലെ ഉച്ചയ്ക്ക് മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.

തോക്കോ വെടിയുണ്ടയോ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. തലയിലെ മുറിവാണ് മരണകാരണമെന്ന് കണ്ടെത്തുകയും ആത്മഹത്യയാണോ എന്ന സംശയത്തിൽ കേസ് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് നടത്തിയ പ്രാഥമിക പോസ്റ്റുമോർട്ടത്തിൽ സണ്ണിയുടെ മൂക്കിന് സമീപം വെടിയേറ്റുവെന്ന് സ്ഥിരീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News