നെയ്യാറ്റിൻകരയിൽ ബൈക്കിലെത്തിയ സംഘം വിദ്യാർത്ഥിയെ ആക്രമിച്ചു

സുഹൃത്തുക്കളുമൊത്ത് ട്യൂഷൻ കഴിഞ്ഞ മടങ്ങവേയായിരുന്നു സംഭവം, പോലീസ് കേസെടുത്തു

Written by - Zee Malayalam News Desk | Last Updated : Dec 3, 2022, 03:25 PM IST
  • സുഹൃത്തുക്കളുമൊത്ത് ട്യൂഷൻ കഴിഞ്ഞ മടങ്ങവേയായിരുന്നു സംഭവം
  • പുറകിൽ ഇരുന്ന ആളാണ് അടിച്ചത്
  • സൗമ്യ നെയ്യാറ്റിൻകര പോലീസിന് പരാതി നൽകി
നെയ്യാറ്റിൻകരയിൽ ബൈക്കിലെത്തിയ സംഘം വിദ്യാർത്ഥിയെ ആക്രമിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബൈക്കിലെത്തിയ സംഘം വിദ്യാർത്ഥിക്ക് നേരെ ആക്രമണം നടത്തി.ധനുവച്ചപുരം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അഞ്ജലി കൃഷ്ണയാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ വൈകിട്ട് തൊഴുക്കലിന് സമീപത്തു വച്ചായിരുന്നു സംഭവം.

സുഹൃത്തുക്കളുമൊത്ത് ട്യൂഷൻ കഴിഞ്ഞ മടങ്ങവേ ബൈക്കിലെത്തിയ രണ്ടംഗസംഘം കുട്ടിയുടെനേരെ ആക്രമണം നടത്തുകയായിരുന്നു.ബൈക്കിന് പുറകിൽ ഇരുന്ന ആൾ അഞ്ജലി കൃഷ്ണയെ കൈകൊണ്ട് അടിക്കുകയായിരുന്നു എന്ന്  അമ്മ സൗമ്യ നെയ്യാറ്റിൻകര പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

അഞ്ജലി നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടി. മാല പൊട്ടിക്കാനായിരുന്നോ ശ്രമം എന്ന് സംശയിക്കുന്നുണ്ട്. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News