Child Marriage | പീഡന കേസിലെ പ്രതി 16-കാരി ഇരയെ വിവാഹം കഴിച്ചു; ശൈശവ വിവാഹത്തിന് അറസ്റ്റ്

വീട്ടുകാർ സമ്മതിക്കാഞ്ഞതോടെ ബലപ്രയോഗത്തിലൂടെയാണ് അമീർ പെൺകുട്ടിയെ വിവാഹം ചെയ്തതെന്ന് പോലീസ് പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 24, 2023, 10:12 AM IST
  • 4 മാസം ജയിൽ ശിക്ഷക്ക് ശേഷം പുറത്ത് വന്ന അൽ അമീർ അടിപിടി കേസുകളിലും അറസ്റ്റിലായിട്ടുണ്ട്
  • ബലപ്രയോഗത്തിലൂടെയാണ് അമീർ പെൺകുട്ടിയെ വിവാഹം ചെയ്തത്
  • സ്കൂൾ അധികൃതർ വീട്ടിൽ തിരക്കിയപ്പോഴാണ് സമീപവാസികൾ പെൺകുട്ടിയുടെ വിവാഹ കാര്യം അറിയുന്നത്
Child Marriage | പീഡന കേസിലെ പ്രതി 16-കാരി ഇരയെ വിവാഹം കഴിച്ചു; ശൈശവ വിവാഹത്തിന് അറസ്റ്റ്

തിരുവനന്തപുരം: പീഡന കേസിലെ പ്രതി 16-കാരിയായ ഇരയെ വിവാഹം ചെയ്തു. നെടുമങ്ങാടാണ് സംഭവം. പനവൂർ സ്വദേശിയായ അൽ - ആമീർ വിവാഹത്തിന് കാർമികത്വം വഹിച്ച അൻസർ സാവത്ത് എന്ന ഉസ്താദ്, പെൺകുട്ടിയുടെ പിതാവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

 2021-ലാണ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അൽ അമീർ ജയിലായത്. 4 മാസം ജയിൽ ശിക്ഷക്ക് ശേഷം പുറത്ത് വന്ന അൽ അമീർ പെൺകുട്ടിയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞ് നിരവധി തവണ ഇവരുടെ വീട്ടിലെത്തിയിരുന്നു.  വീട്ടുകാർ സമ്മതിക്കാഞ്ഞതോടെ ബലപ്രയോഗത്തിലൂടെയാണ് അമീർ പെൺകുട്ടിയെ വിവാഹം ചെയ്തതെന്ന് പോലീസ് പറയുന്നു.

പെൺകുട്ടി സ്കൂളിൽ ഹാജരാക്കാത്തതിനാൽ സ്കൂൾ അധികൃതർ വീട്ടിൽ തിരക്കിയപ്പോഴാണ് സമീപവാസികൾ പെൺകുട്ടിയുടെ വിവാഹ കാര്യം അറിയുന്നത്.തുതുടർന്ന് സ്കൂൾ അധികൃതർ നെടുമങ്ങാട് സി ഐ വിവരം അറിയിച്ചു.തുടർന്ന് പോലീസ് നടത്തിയ കൗൺസിലിംഗ് ശൈശവ വിവാഹത്തെ കുറിച്ച് പെൺകുട്ടി പറയുന്നത്.തുടർന്ന് 3 പേരെയും നെടുമങ്ങാട് പോലീസ് അറസ്റ് ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News