യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവം; പ്രതി മരിച്ചു

കടയ്ക്കുള്ളില്‍ വെച്ച് യുവതിയെ പെട്രോള്‍ ഒഴിച്ച്‌ തീയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് മരിച്ചത്.    

Written by - Zee Malayalam News Desk | Last Updated : Feb 22, 2023, 01:44 PM IST
  • കടയ്ക്കുള്ളില്‍ വെച്ച് യുവതിയെ പെട്രോള്‍ ഒഴിച്ച്‌ തീയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് മരിച്ചത്.
  • നാവായിക്കുളം വെള്ളൂർകോണത്താണ് സംഭവം നടന്നത്.
  • കേസിലെ പ്രതിയായ തമ്പി എന്നു വിളിക്കുന്ന ഇസ്മായിലാണ് മരിച്ചത്. ഈ മാസം 13-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവം; പ്രതി മരിച്ചു

യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച പ്രതി ചികിത്സയിലിരിക്കെ മരിച്ചു. കടയ്ക്കുള്ളില്‍ വെച്ച് യുവതിയെ പെട്രോള്‍ ഒഴിച്ച്‌ തീയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് മരിച്ചത്.  നാവായിക്കുളം വെള്ളൂർകോണത്താണ് സംഭവം നടന്നത്. കേസിലെ പ്രതിയായ തമ്പി എന്നു വിളിക്കുന്ന ഇസ്മായിലാണ് മരിച്ചത്. ഈ മാസം 13-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രതി  നാവായിക്കുളം വെള്ളൂർകോണം മുസ്ലിം പള്ളിക്ക് സമീപം  സഹോദരിയുടെ കടയ്ക്ക് പെട്രോൾ ഒഴിച്ചുകത്തിക്കുകയായിരുന്നു. എന്നാൽ ഇതിനിടയിൽ കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന സഹോദരിയുടെ മകൾക്ക് തീ പൊള്ളൽ ഏൽക്കുകയായിരുന്നു. അതിന് ശേഷം തമ്പി എന്നു വിളിക്കുന്ന ഇസ്മായിൽ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.

ALSO READ: Theft: കാറിൽ നിന്ന് ആറു പവന്റെ ആഭരണം മോഷ്ടിച്ചു; തൃശൂരിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

സഹോദരനും സഹോദരിയും തമ്മിലുള്ള കുടുംബ വഴക്കാണ് അക്രമത്തിൽ കലാശിച്ചത്. ഈ സമയം കടയിൽ ഉണ്ടായിരുന്ന സഹോദരിയുടെ മകൾ ജാസ്മിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. തീയിട്ട ശേഷം ഇസ്മായിൽ കയ്യിൽ കരുതിയിരുന്ന വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News