Actor Baburaj Case: ബാബുരാജ് 40 ലക്ഷം തട്ടിയോ? റിസോർട്ട് കേസിന് പിന്നിൽ?

 Actor Baburaj Arrest: അരുണിൻ്റെ പരാതിയിൽ കോടതി നിര്‍ദ്ദേശപ്രകാരമാണ് അടിമാലി പൊലീസ് ബാബുരാജിനെതിരെ കേസെടുത്തത്

Written by - Zee Malayalam News Desk | Last Updated : Feb 4, 2023, 04:11 PM IST
  • പണം തിരിച്ചു കൊടുക്കില്ലെന്ന നിലപാടാണ് ബാബുരാജ് സ്വീകരിച്ചിരിക്കുന്നത്
  • 2020-ൽ ലോക്ക്ഡൗണിന് തൊട്ടുമുമ്പായാണ് ഈ റിസോര്‍ട്ട് അരുണിന് ബാബുരാജ് പാട്ടത്തിന് നൽകിയത്
  • കഴിഞ്ഞ വര്‍ഷം റിസോർട്ട് തുറക്കാനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്
Actor Baburaj Case: ബാബുരാജ് 40 ലക്ഷം തട്ടിയോ? റിസോർട്ട് കേസിന് പിന്നിൽ?

ഇടുക്കി: മൂന്നാറിൽ റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നൽകി 40 ലക്ഷം തട്ടിയെന്നാണ് നടൻ ബാബുരാജിനെതിരെയുള്ള കേസ്.കോതമംഗലം തലക്കോട് സ്വദേശി അരുണാണ് പരാതി നൽകിയത്. 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും തിരിച്ചു ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. 

അരുണിൻ്റെ പരാതിയിൽ കോടതി നിര്‍ദ്ദേശപ്രകാരമാണ് അടിമാലി പൊലീസ് ബാബുരാജിനെതിരെ കേസെടുത്തത്. മൂന്നാര്‍ കമ്പ് ലൈനിൽ നടൻ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നിരിക്കുന്നത്.

ALSO READ: Witchcraft: ന്യൂമോണിയ മാറാൻ പഴുപ്പിച്ച ഇരുമ്പുദണ്ഡുകൊണ്ട് പൊള്ളിച്ചു; ദുർമന്ത്രവാദത്തിന് ഇരയായ കുഞ്ഞ് മരിച്ചു

2020-ൽ ലോക്ക്ഡൗണിന് തൊട്ടുമുമ്പായാണ് ഈ റിസോര്‍ട്ട് അരുണിന് ബാബുരാജ് പാട്ടത്തിന് നൽകിയത്.കരുതൽ ധനമായി  40 ലക്ഷം രൂപയും വാങ്ങിയിരുന്നു.
എന്നാൽ കോവിഡ് പ്രതിസന്ധി കാരണം ഒറ്റ ദിവസം പോലും റിസോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കാനായില്ല. പിന്നീട് കഴിഞ്ഞ വര്‍ഷം തുറക്കാനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 

പണം തിരിച്ചു കൊടുക്കില്ലെന്ന നിലപാടാണ് ബാബുരാജ് സ്വീകരിച്ചിരിക്കുന്നത്. മൂന്ന് ലക്ഷം രൂപ വച്ചുള്ള 11 മാസത്തെ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കുമ്പോൾ നാൽപത് ലക്ഷം തിരിച്ചുകൊടുക്കേണ്ടതില്ലെന്നുാണ് ബാബുരാജ് പറയുന്നത്. ഈ കേസിൽ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ബാബുരാജ് വിശദീകരിക്കുന്നു. എന്നാൽ രണ്ട് തവണ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോഴും നടൻ അതിനു തയ്യാറായില്ലെന്നാണ് അടിമാലി പൊലീസ് വ്യക്തമാക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News