Agatha Christie Missing: 11 ​ദിവസം കാണാതായ എഴുത്തുകാരിയും,ദുരൂഹതകളും

തനിക്ക് എന്താണ് സംഭവിച്ചതെന്ന് അവർക്ക് പറയാൻ അറിയുമായിരുന്നില്ല

Last Updated : Feb 10, 2021, 01:10 PM IST
  • ബ്രിട്ടന്റെ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത പോലെ അന്വേഷണ സംവിധാനങ്ങളുമായി ഉദ്യോഗസ്ഥർ അവരെ തിരഞ്ഞിറങ്ങി.
  • അഗതയുടെ ഭർത്താവ് സംശയത്തിന്റെ നിഴലിലായി.
  • അഗത ക്രിസ്റ്റിയുടെ തിരോധാനത്തിന് ശേഷം പോലീസുകാരുടെ മുന്നിൽ ഉത്തരങ്ങളൊന്നും ഉണ്ടായിരുന്നില്ല.
Agatha Christie Missing: 11 ​ദിവസം കാണാതായ എഴുത്തുകാരിയും,ദുരൂഹതകളും

ലോകം മുഴുവൻ വായിക്കപ്പെടുന്ന അപസർപ്പക പുസ്തകങ്ങളെഴുതുന്ന ഒരു സ്ത്രീ ഒരു ഡിസംബർമാസത്തിൽ തന്റെ വീട്ടിൽ നിന്നും അപ്രത്യക്ഷയായി.എങ്ങോട്ടെന്നോ,എവിടേക്കെന്നോ പോലും അറിയാതെ വീട്ടുgകാരും,പോലീസും വലഞ്ഞു. പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം അഗത ക്രിസ്റ്റിയെ യോർക്‌ഷെയറിലെ ഒരു ഹോട്ടലിൽ വച്ച് കണ്ടെത്തുമ്പോൾ അവർക്ക് ഓർമ്മ ശക്തി നഷ്ടപ്പെട്ടിരുന്നു.

ALSO READ: Kannur Murder: ചക്ക വേവിക്കുന്നതിൽ തർക്കം, മരുമകൾ അമ്മായിയമ്മയെ കൊലപ്പെടുത്തി

തനിക്ക് എന്താണ് സംഭവിച്ചതെന്ന് അവർക്ക് പറയാൻ അറിയുമായിരുന്നില്ല, അല്ലെങ്കിൽ പറയാൻ അഗത(Novelist) തയാറായില്ല.
 സ്വയം ഇറങ്ങിപോയതാണോ അല്ലെങ്കിൽ മറ്റാരെങ്കിലും അവരെ തട്ടിക്കൊണ്ട് പോയി അപകടപ്പെടുത്തിയതാണോ എന്നുള്ള ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെ ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും നിഗൂഢമായി തുടരുന്നു ആ സംഭവം.തന്റെ ആത്മകഥയിൽപ്പോലും അഗത ക്രിസ്റ്റി ആ ഭാഗത്തെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ് ചെയ്തിട്ടുള്ളത്. ഭർത്താവായ ആർചിബാൾഡ് ക്രിസ്റ്റിയ്ക്കും ഏക മകളായ റോസയ്ക്കും ഒപ്പം ജീവിക്കവേയാണ് അഗതയുടെ തിരോധാനം.

ALSO READ: Palakkad Murder: ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്തു കൊന്നു; മകനെ ബലി കൊടുക്കാൻ ദൈവവിളി ഉണ്ടായെന്ന് യുവതി

ലോകമെങ്ങും ആരാധകരുള്ള ഒരു എഴുത്തുകാരി ഒരു സൂചന പോലും തരാതെ എവിടേയ്ക്ക് പോയി എന്നത് എല്ലാവർക്കും ചോദ്യവുമായി. 
ബ്രിട്ടന്റെ(Britain) ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത പോലെ അന്വേഷണ സംവിധാനങ്ങളുമായി ഉദ്യോഗസ്ഥർ അവരെ തിരഞ്ഞിറങ്ങി.
അഗതയുടെ ഭർത്താവ് സംശയത്തിന്റെ നിഴലിലായി. അഗത ക്രിസ്റ്റിയുടെ തിരോധാനത്തിന് ശേഷം പോലീസുകാരുടെ മുന്നിൽ ഉത്തരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒന്നുകിൽ അവരെ ഭർത്താവ് അപകടപ്പെടുത്തി അല്ലെങ്കിൽ വീട്ടിലെ അവസ്ഥകളിൽ മനം നൊന്ത് എഴുത്തുകാരി ഇറങ്ങിപ്പോയി,,അവർ ആത്മഹത്യ ചെയ്തു അതും അല്ലെങ്കിൽ അവരെ ആരെങ്കിലും തട്ടിക്കൊണ്ട് പോയി.

തന്റെ എഴുത്തിന്, പുതിയ പുസ്തകത്തിന്റെ വിപണിയ്ക്ക് വേണ്ടി അഗത നടത്തിയ നാടകമാണ് ഈ ഒളിച്ചോടൽ എന്ന് വാർത്ത കൊടുത്ത മാധ്യമങ്ങളും പറഞ്ഞു നടന്ന നിരൂപകരുമുണ്ട്.എന്നാൽ എന്തായിരുന്നു യഥാർഥ സത്യം എന്നത് ഇപ്പോഴും നിഗൂഢതയിൽ അലിഞ്ഞു കിടക്കുന്നു എന്നതാണ് സത്യം.തിരികെ വന്നതിനു ശേഷമാണ് ഏറെ പ്രശസ്തമായ പല നോവലുകളും അഗത എഴുതിയത്.

1926 ൽ നിഗൂഢമായ(Mistery) അഗതയുടെ തിരോധാനത്തിന് മുൻപ് അഗതയുടേതായി പുറത്തിറങ്ങിയ ഏഴ് പുസ്തകങ്ങളും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു.വർഷങ്ങൾക്ക് ശേഷം ഭർത്താവായ ആർച്ചി ബാൾഡുമായി വേർപിരിഞ്ഞ അഗത പിന്നീട് മാക്സ് മല്ലൊവനെ വിവാഹം കഴിച്ചു. അവർ മരണം വരെ ഒന്നിച്ച് കഴിയുകയും ചെയ്തു.നിഗൂഢതകളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചും കുറ്റാന്വേഷണങ്ങളെക്കുറിച്ചും എഴുതിയ അഗത ക്രിസ്റ്റിയുടെ ജീവിതം ഒട്ടേറെ നി​ഗൂഢതകളുടെ നടുവിലായിരുന്നു.

Trending News