Andhra Pradesh: കഞ്ചാവിന് അടിമയായ മകനെ അമ്മ കൊലപ്പെടുത്തി, അമ്മയ്ക്കായി അന്വേഷണം തുടരുന്നു

കഞ്ചാവിന് പണം ആവശ്യപ്പെട്ട മകനുമായി 'അമ്മ തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അയൽക്കാരാണ് മൃതദേഹം കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Feb 9, 2021, 04:56 PM IST
  • കഞ്ചാവിന് പണം ആവശ്യപ്പെട്ട മകനുമായി 'അമ്മ തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
  • ഗുണ്ടൂർ മുൻസിപ്പൽ ഓഫീസിലെ ശുചീകരണ തൊഴിലാളിയായ സുമലതയും മകനും ഗുണ്ടൂർ AT അഗ്രഹാരം പ്രദേശത്താണ് താമസിക്കുന്നത്.
  • അയൽക്കാരാണ് മൃതദേഹം കണ്ടെത്തിയത്.
  • സുമലതയ്‌ക്കെതിരെ ഐപിസി സെക്ഷൻ 302 പ്രകാരം കൊലപാതകത്തിന് കേസെടുത്തു
Andhra Pradesh: കഞ്ചാവിന് അടിമയായ മകനെ അമ്മ കൊലപ്പെടുത്തി, അമ്മയ്ക്കായി അന്വേഷണം തുടരുന്നു

Vijayawada: കഞ്ചാവിന് (Ganja) അടിമയായ 17 വയസുക്കാരനെ അമ്മ കൊലപ്പെടുത്തി. ആന്ധ്ര പ്രദേശിലെ ഗുണ്ടൂരിൽ ശനിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.  കഞ്ചാവിന് പണം ആവശ്യപ്പെട്ട മകനുമായി 'അമ്മ തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഗുണ്ടൂർ സ്വദേശിയായ വെല്ലപ്പ സിദ്ധാർഥയെ (17) ആണ് 'അമ്മ സുമലത കൊലപ്പെടുത്തിയത്. സോംലതയ്ക്കായി ഉർജ്ജിതമായ അന്വേഷണം നടക്കുകയാണ്.

ഗുണ്ടൂർ മുൻസിപ്പൽ ഓഫീസിലെ  ശുചീകരണ തൊഴിലാളിയായ സുമലതയും മകനും ഗുണ്ടൂർ AT അഗ്രഹാരം പ്രദേശത്താണ് 2 മാസമായി താമസിച്ച് വരുന്നത്. മകൻ വെല്ലപ്പ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ല. മാത്രമല്ല കഞ്ചാവിനും അടിമയാണ്. സുമലതയുടെ ഭർത്താവ് നേരത്തെ മരിച്ചതിനാൽ വീട്ടിൽ വരുമാനം ഉള്ളത് സോംലതയ്ക്ക് മാത്രമായിരുന്നു. മകൻ വെല്ലപ്പ കഞ്ചാവ് വാങ്ങാൻ പണത്തിനായി സുമലതയെ എപ്പോഴും ശല്യം ചെയ്തിരുന്നതായും പോലീസ് (Police) ഉദ്യോഗസ്ഥർ പറഞ്ഞു.

ALSO READ: Gujarat: Insurance തുക ലഭിക്കാൻ ഭാര്യയെ കൊലപ്പെടുത്തി അപകട മരണമെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കൊലപാതകം നടന്ന ദിവസവും പതിവ് പോലെ സുമലതയും മകനും തമ്മിൽ വാക്ക് തർക്കവും കൈയാങ്കളിയും നടന്നിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ സുമലത "അവസാനം അവനെ ഒഴിവാക്കി" യെന്ന് പറഞ്ഞു കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നതാണ് അയൽവാസികൾ കാണുന്നത്. സുമലതയുടെ സ്വഭാവത്തിലും സംസാരത്തിലും സംശയം തോന്നിയ അയൽക്കാർ വീട്ടിനുള്ളിൽ പരിശോധിച്ചപ്പോൾ വെല്ലപ്പയെ കൊല്ലപ്പെട്ട നിലയിൽ (Murder) കണ്ടെത്തുകയായിരുന്നു. അയൽക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്.

ALSO READ: Kannur Murder: ചക്ക വേവിക്കുന്നതിൽ തർക്കം, മരുമകൾ അമ്മായിയമ്മയെ കൊലപ്പെടുത്തി

പൊലീസ് യുവാവിന്റെ ശരീരം പോസ്റ്റ്മോർട്ടത്തിനായി  ആശുപത്രിയിൽ (Hospital) എത്തിക്കുകയും സുമലതയ്‌ക്കെതിരെ ഐപിസി സെക്ഷൻ 302 പ്രകാരം കൊലപാതകത്തിന് കേസ് എടുക്കുകയും ചെയ്തുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ സുമലതയ്ക്കായി ഉർജ്ജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News