Asmiya Death Case: തന്നെ കൂട്ടി കൊണ്ടുപോകണമെന്ന് കരഞ്ഞു പറഞ്ഞു; കാത്ത് നിന്ന ഉമ്മ കണ്ടത് മകളുടെ ചേതനയറ്റ ശരീരം, ബാലരാമപുരത്തെ അൽ അമാൻ മദ്രസയിൽ നടന്നതെന്ത്?

Madrasa Suicide Case: മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. സ്ഥാപന അധികൃതരിൽ നിന്ന് കുട്ടി പീഡനം നേരിട്ടതായാണ് കുടുംബത്തിന്റെ ആരോപണം.

Written by - Zee Malayalam News Desk | Last Updated : May 16, 2023, 02:31 PM IST
  • കുട്ടിയുടെ മാതാവ് സ്ഥാപനത്തിൽ എത്തിയെങ്കിലും കുട്ടിയെ കാണാൻ അനുവദിച്ചില്ല
  • കുട്ടി ബാത്ത് റൂമിലാണെന്നാണ് അധികൃതർ ആദ്യം അറിയിച്ചത്
  • കൂട്ടുകാരികൾ അസ്‌മിയയെ വിളിക്കാൻ പോയെങ്കിലും കണ്ടില്ല
  • തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാത്ത് റൂമിനോട് ചേർന്നുള്ള ലൈബ്രറി മുറിയിൽ അസ്മിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
Asmiya Death Case: തന്നെ കൂട്ടി കൊണ്ടുപോകണമെന്ന് കരഞ്ഞു പറഞ്ഞു; കാത്ത് നിന്ന ഉമ്മ കണ്ടത് മകളുടെ ചേതനയറ്റ ശരീരം, ബാലരാമപുരത്തെ അൽ അമാൻ മദ്രസയിൽ നടന്നതെന്ത്?

തിരുവനന്തപുരം: മദ്രസയിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത തുടരുന്നു. ബാലരാമപുരം ഇടമനക്കുഴിയിൽ ഗ്രീൻഡം സ്കൂളിന് സമീപം അൽ അമാൻ മദ്രസയിലാണ് പതിനേഴുകാരിയായ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തുരം ബീമാപളളി സ്വദേശിനി അസ്മിയ മോളാണ് മരിച്ചത്. പൂന്തുറ വള്ളക്കടവ് വലിയവിളാകം വീട്ടിൽ നസറുദ്ദീന്റെയും റഹ്മത്ത് ബീവയുടെയും മകളാണ് അസ്മിയ. അസ്മിയ ബാലരാമപുരത്തെ മദ്രസിൽ താമസിച്ചാണ് പഠിച്ചിരുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. സ്ഥാപന അധികൃതരിൽ നിന്ന് കുട്ടി പീഡനം നേരിട്ടതായാണ് കുടുംബത്തിന്റെ ആരോപണം.

കഴിഞ്ഞ പെരുന്നാളിന് ശേഷമാണ് പെണ്‍കുട്ടി സ്ഥാപനത്തിനെതിരെ പരാതി അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. മെയ് പതിനഞ്ചിന് രണ്ട് മണിയോടെ കുട്ടി ഉമ്മയെ വിളിച്ച് ഉടന്‍ ബലരാമപുരത്തേക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. ഒന്നര മണിക്കൂറിനുളളില്‍ കുട്ടിയുടെ മാതാവ് സ്ഥാപനത്തിൽ എത്തിയെങ്കിലും കുട്ടിയെ കാണാൻ അനുവദിച്ചില്ല. കുട്ടി ബാത്ത് റൂമിലാണെന്നാണ് അധികൃതർ ആദ്യം അറിയിച്ചത്. അമ്മ ഏറെനേരം കാത്തു നിന്നിട്ടും കുട്ടി വന്നില്ല. കൂട്ടുകാരികൾ അസ്‌മിയയെ വിളിക്കാൻ പോയെങ്കിലും കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാത്ത് റൂമിനോട് ചേർന്നുള്ള ലൈബ്രറി മുറിയിൽ അസ്മിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

വിവരമറിയിച്ചതിനെ തുടർന്ന് ബാലരാമപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമികാന്വേഷത്തിൽ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്. ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ബന്ധുക്കൾക്ക് മൃതദേഹം കൈമാറി. മദ്രസയിൽ 165 ഓളം വിദ്യാർത്ഥികളാണ് ഉള്ളത്. ഇതിൽ 35 പേരാണ് താമസിച്ച് പഠനം നടത്തുന്നത്. ആഴ്ചയിൽ ഒരു ദിവസമാണ് ഇവർക്ക് ബന്ധുക്കളെ വിളിക്കാൻ അനുമതിയുള്ളത്. വെള്ളിയാഴ്‌ചകളിലാണ് അസ്മിയ ഉമ്മയെ വിളിക്കുന്നത്. അത്തരത്തിൽ വിളിച്ചപ്പോഴാണ് തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് കുട്ടി ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് ശനിയാഴ്ച കുട്ടിയുടെ അമ്മ മദ്രസയിലെത്തിയപ്പോഴാണ് ദാരുണ സംഭവങ്ങൾ അരങ്ങേറിയത്.

ALSO READ: Asmiya Suicide Case: അസ്മിയയുടെ മരണത്തിൽ ജീവനക്കാരുടെ മൊഴിയെടുത്തു

ചെറിയ പെരുന്നാളിൽ വീട്ടിൽ പോകാൻ പുറപ്പെട്ടപ്പോൾ ഇനി ഇവിടേക്ക് വരില്ലെന്ന് അസ്മിയ പറഞ്ഞതായി മദ്രസയിലെ ചില വിദ്യാർഥികൾ പോലീസിന് മൊഴി നൽകിയെന്നാണ് വിവരം. അസ്മിയ തിരിച്ച് വരില്ലെന്ന് പറയാൻ കാണമെന്താണെന്നതിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അസ്മിയയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പരാതി നൽകി. ഇതേ തുടർന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവം നടന്ന കോളേജിന് ബാലരാമപുരത്തെ മുസ്ലിം ജമാഅത്തുകളുമായോ മദ്രസകളുമായോ പള്ളികളുമായോ ബന്ധമില്ലെന്നും സ്വകാര്യ വ്യക്തി നടത്തുന്ന സ്ഥാപനത്തിലാണ് ഈ സംഭവം നടന്നതെന്നും ജമാഅത്ത് ഭാരവാഹികൾ പറയുന്നു.

മദ്രസയിൽ എത്തിയ കുട്ടിയുടെ അമ്മയെ ആദ്യം കുട്ടിയെ കാണാൻ അനുവദിച്ചില്ല. പിന്നീട് കുട്ടി മരിച്ചതായാണ് അറിയിച്ചത്. അസ്മിയയെ അമ്മ കാണുമ്പോൾ വീണു കിടക്കുന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കളെ അറിയിച്ചു. ഇതേ തുടർന്നാണ് ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചത്. അസ്മിയ ഒരു വര്‍ഷത്തിലേറെയായി ഈ മതപഠന ശാലയിലാണ് പഠിക്കുന്നത്. കുട്ടി തൂങ്ങിമരിച്ചതാണെന്നാണ് സ്ഥാപന അധികൃതർ അമ്മയെ അറിയിച്ചത്. കുട്ടിയെ അമ്മയും കൂടെയുണ്ടായിരുന്ന ഓട്ടോക്കാരനും ചേർന്നാണ് ആശുപതിയിലെത്തിച്ചത്. കുട്ടിയെ ഈ നിലയിൽ കണ്ടിട്ടും ആരും ആശുപതിയിൽ കൊണ്ടുപോയില്ലെന്നും ഇവരോടൊപ്പം ആരും ആശുപത്രിയിലേക്ക് ചെന്നില്ലെന്നതും ദുരൂഹത വർധിപ്പിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന ആവശ്യവുമായി ബിജെപി ഉൾപ്പെടെയുള്ള പാ‍ർട്ടികൾ രം​ഗത്ത് വന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News