മദ്യപിക്കുന്നത് വിലക്കിയ ഓട്ടോ ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

 മണമ്പൂര്‍ ജംഗ്ഷന് സമീപത്തുള്ള ലോറികള്‍ പാര്‍ക്ക് ചെയ്യുന്ന യാഡിലിരുന്ന് പ്രതികള്‍ മദ്യപിക്കുന്നത് കണ്ട സമീപവാസിയായ ബൈജു അത് വിലക്കിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Aug 31, 2023, 10:48 PM IST
  • ഇരുമ്പ് കമ്പി ഉപയോഗിച്ച് പ്രതികള്‍ ബൈജുവിനെ മര്‍ദ്ദിക്കുകയായിരുന്നു
  • തുടര്‍ന്ന് പ്രതികള്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു
  • പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു
മദ്യപിക്കുന്നത് വിലക്കിയ ഓട്ടോ ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ചിറയിന്‍കീഴ്: പൊതുസ്ഥലത്ത് മദ്യപിക്കുന്നത് വിലക്കിയ ഓട്ടോ ഡ്രൈവറെ അഞ്ചംഗ സംഘം തലയ്ക്കടിച്ച് കൊലപ്പെടുത്തി. മണമ്പൂര്‍ ശങ്കരംമുക്ക് ശിവശൈലം വീട്ടില്‍ ബൈജു (52) വാണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.

സംഭവത്തിൽ മണമ്പൂര്‍ ഗുരുനഗര്‍ ശ്രീമംഗലം വീട്ടില്‍ റിനു(38), മണമ്പൂര്‍ കുഴിവിള വീട്ടില്‍ ഷൈബു(32), മണമ്പൂര്‍ അതിരവിലാസത്തില്‍ അനീഷ്(32), മണമ്പൂര്‍ കെ.എ ഭവനില്‍ അനീഷ്(35), ഒറ്റൂര്‍ മംഗലത്ത് കുന്ന് വീട്ടില്‍ വിശാഖ് വി വിനോദ്(30) എന്നിവരെ കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 

ഞായറാഴ്ച രാത്രി 9 മണിയോടെ മണമ്പൂര്‍ ജംഗ്ഷന് സമീപത്തുള്ള ലോറികള്‍ പാര്‍ക്ക് ചെയ്യുന്ന യാഡിലിരുന്ന് പ്രതികള്‍ മദ്യപിക്കുന്നത് കണ്ട സമീപവാസിയായ ബൈജു അത് വിലക്കുകയും, പ്രതികളോട്  അവിടെ നിന്നും പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ബൈജുവും പ്രതികളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇരുമ്പ് കമ്പി ഉപയോഗിച്ച് പ്രതികള്‍ ബൈജുവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. 

മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബൈജു ബോധരഹിതനാവുകയും തുടര്‍ന്ന് പ്രതികള്‍ സ്ഥലത്തുനിന്നും  രക്ഷപ്പെടുകയും ചെയ്തു. രാവിലെ സമീപവാസികളും ഓട്ടോറിക്ഷാ തൊഴിലാളികളും ചേര്‍ന്ന് ബോധരഹിതനായ ബൈജുവിനെ മണമ്പൂരുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു.  പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News