Crime News: ബൈക്കിലെത്തിയ സംഘം ബാങ്ക് മാനേജരുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർന്നത് 26 ലക്ഷത്തിന്റെ സ്വര്‍ണം!

Crime News: മൂവാറ്റുപുഴ വാഴപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കിലെ മാനേജരായ രാഹുലിനെയാണ് ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 15, 2024, 11:46 PM IST
  • ബാങ്ക് മാനേജരുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് 26 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു
  • ബൈക്കിലെത്തിയ സംഘമാണ് മാനേജരുടെ മുഖത്ത് മുളകുപൊടി എറിഞ്ഞത്
  • സംഭവം നടന്നത് നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയാണ്
Crime News: ബൈക്കിലെത്തിയ സംഘം ബാങ്ക് മാനേജരുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർന്നത് 26 ലക്ഷത്തിന്റെ സ്വര്‍ണം!

മൂവാറ്റുപുഴ: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബാങ്ക് മാനേജരുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് 26 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നതായി റിപ്പോർട്ട്. ബൈക്കിലെത്തിയ സംഘമാണ് മാനേജരുടെ മുഖത്ത് മുളകുപൊടി എറിഞ്ഞത്. സംഭവം നടന്നത് നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയാണ്.

Also Read: തൃപ്പൂണിത്തുറ സ്ഫോടനം; 8 പേർ കൂടി കസ്റ്റഡിയിൽ

മൂവാറ്റുപുഴ വാഴപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കിലെ മാനേജരായ രാഹുലിനെയാണ് ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. മൂവാറ്റുപുഴ വാഴപ്പിള്ളി തൃക്ക ക്ഷേത്രത്തിനു സമീപമാണ്ത്തുവച്ചായിരുന്നു സംഭവം. മൂവാറ്റുപുഴ കച്ചേരിത്താഴത്തെ സ്വകാര്യ ബാങ്കില്‍ നിന്നും സ്വര്‍ണം എടുത്ത രാഹുല്‍ ജോലി ചെയ്യുന്ന ബാങ്കിലേക്ക് പണയം വെക്കാനായി കൊണ്ടുപോകുകയായിരുന്നു

Also Read: സൂര്യ-ബുധ സംയോഗം സൃഷ്ടിക്കും ബുധാദിത്യ യോഗം; ഈ രാശിക്കാർ ശരിക്കും പൊളിക്കും

ഈ സമയത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം രാഹുലിന്റെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് ബാഗുമായി കടന്നുകളയുകയായിരുന്നുവെന്നാണ് രാഹുല്‍ പറയുന്നത്. സംഭവത്തിൽ മൂവാറ്റുപുഴ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ സ്ഫോടനം; 8 പേർ കൂടി കസ്റ്റഡിയിൽ

തൃപ്പൂണിത്തുറ സ്ഫോടനത്തില്‍ എട്ട് പേര്‍ കൂടി അറസ്റ്റിലായതായി റിപ്പോർട്ട്.  ഇന്നലെ രാത്രിയോടെ ക്ഷേത്ര-ഉത്സവ കമ്മിറ്റി ഭാരവാഹികളാണ് പിടിയിലായത്. മൂന്നാറില്‍ ഒളിവില്‍ കഴിയവെയായിരുന്നു ഇവരെ പോലീസ് പിടികൂടിയത്. തൃപ്പൂണിത്തുറ പടക്കസംഭരണ ശാലയില്‍ തീപിടിച്ചുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Also Read: 5 വർഷത്തിന് ശേഷം ധന ശക്തി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടം ഒപ്പം പുരോഗതിയും!

നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മീഷന്‍ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മാത്രമല്ല വെടിക്കെട്ട് നിയന്ത്രിക്കണമെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. സ്ഫോടനത്തിലൂടെ ഒന്നര കിലോമീറ്റര്‍ ചുറ്റളവ് വരെ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. അപകടത്തിൽ 15 വീടുകള്‍ പൂര്‍ണമായും 150 ലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതിൽ നാലു വീടുകള്‍ വാസയോഗ്യമല്ലാതായെന്നാണ് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെ കണ്ടെത്തല്‍. അതുപോലെ മറ്റ് വീടുകളിൽ താമസം തുടങ്ങണമെങ്കില്‍ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കുകയും വേണം.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News