ഉടമ തമിഴ്നാട് സ്വദേശി, നമ്പർ പ്ലേറ്റ് കോഴിക്കോട് രജിസ്ട്രേഷൻ, പെറ്റി വന്നത് നൂറനാട് നിന്നും; അവസാനം പോലീസ് കണ്ടെത്തി എന്താ സംഭവിച്ചതെന്ന്

Bike Theft : നൂറനാട് പോലീസ് പരിധിയിൽ നിന്നും കോഴിക്കോട് സ്വദേശിക്ക് പെറ്റി വന്നതോടെയാണ് ബൈക്ക് മോഷണത്തിന്റെ ചുരുളഴിയുന്നത്

Written by - Zee Malayalam News Desk | Last Updated : Sep 7, 2023, 09:53 PM IST
  • മാർച്ച് 27-ാം തീയതി അടൂർ പെരിങ്ങനാട് പുത്തൻചന്ത ജങ്ഷനിലെ കടയ്ക്ക് മുന്നിൽ വെച്ചിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ പ്രതികൾ മോഷ്ടിക്കുകയായിരുന്നു.
  • തമിഴ്നാട് കന്യാകുമാരി ജില്ലയിലുള്ള ജസ്റ്റിൻ രാജ് എന്നയാളുടെ ഉടമസ്ഥത യിലുള്ള ബൈക്കായി പ്രതികൾ മോഷ്ടിച്ചത്.
ഉടമ തമിഴ്നാട് സ്വദേശി, നമ്പർ പ്ലേറ്റ് കോഴിക്കോട് രജിസ്ട്രേഷൻ, പെറ്റി വന്നത് നൂറനാട് നിന്നും; അവസാനം പോലീസ് കണ്ടെത്തി എന്താ സംഭവിച്ചതെന്ന്

ആലപ്പുഴ: നൂറനാട് ബൈക്ക് മോഷ്ടിച്ച രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിൽ തമിഴ് നാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച് അതിൽ കോഴിക്കോട് രജിസ്ട്രേഷൻ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് വിലസുകയായിരുന്ന പ്രതികളെയാണ് നൂറനാട് പോലീസ് പിടികൂടിയത്. അടൂർ പഴകുളം സ്വദേശികളായ ഷാനു, മുഹമ്മദ് ഷാൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മാർച്ച് 27-ാം തീയതി അടൂർ പെരിങ്ങനാട് പുത്തൻചന്ത ജങ്ഷനിലെ കടയ്ക്ക് മുന്നിൽ വെച്ചിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ പ്രതികൾ മോഷ്ടിക്കുകയായിരുന്നു. തമിഴ്നാട് കന്യാകുമാരി ജില്ലയിലുള്ള ജസ്റ്റിൻ രാജ് എന്നയാളുടെ ഉടമസ്ഥത യിലുള്ള ബൈക്കായി പ്രതികൾ മോഷ്ടിച്ചത്. തുടർന്ന് പ്രതികൾ കോഴിക്കോട് രജിസ്ട്രേഷനിലുള്ള വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ബൈക്ക് ഉപയോഗിച്ച് വരികയായിരുന്നു.

ALSO READ : ലൈംഗീകാതിക്രമ കേസിൽ പ്രതി അറസ്റ്റിൽ; ബംഗ്ലാദേശ്​ സ്വദേശി ഇന്ത്യയിൽ എത്തിയത് ഒരു രേഖയുമില്ലാതെ

ഒന്നാം പ്രതിയായ ഷാനുവിന് അടൂർ പഴകുളം കേന്ദ്രീകരിച്ച് മാലിന്യം കൊണ്ടുപോകുന്ന വാഹനം ഉണ്ടായിരുന്നു. പ്രതികൾ മാലിന്യം കൊണ്ടുപോകുന്ന വാഹനത്തിന് പോലീസ് പിടികൂടാതിരിക്കുന്നതിന് വേണ്ടി പൈലറ്റ് പോകുന്നതിന് ഈ മോഷണ ബൈക്ക് ഉപയോഗിച്ചു. ഇതിന് പിന്നാലെ പ്രതികൾ വാഹനം ഉപയോഗിച്ച് വരുകയും കോഴിക്കോടുള്ള രജിസ്ട്രേഷൻ നമ്പർ യഥാർത്ഥ ഉടമയായ മാറാട് സ്വദേശിയായ മിഥുൻ വിവേക് എന്നയാൾക്ക് സ്ഥിരമായി വാഹനത്തിന്റെ നിയമലംഘനത്തിന് ക്യാമറ പെറ്റി വരുകയും ചെയ്തു. 

നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്യാമറ പെറ്റി ആയതിനാൽ കോഴിക്കോടുള്ള ആർസി ഉടമ നൂറനാട് പോലീസിൽ വിവരമറിയിക്കുകയും നൂറനാട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം പ്രതികളെ അടൂർ നിന്നും വാഹനം സഹിതം പിടികൂടാൻ സാധിച്ചത്. ഇതിലെ ഒന്നാം പ്രതി ഷാനു ശാസ്താംകോട്ട, അടൂർ, നൂറനാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടിക്കേസിലെ പ്രതി ആണ്. പഴകുളം കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന മാലിന്യം കൊണ്ടു പോകുകയും വഴിയരികിൽ മാലിന്യം ഉപേക്ഷിക്കുകയും ചെയ്യുന്ന മാഫിയയുടെ മുഖ്യ കണ്ണിയാണ് ഷാനു. 

അറസ്റ്റ് ചെയ്ത പ്രതികളെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. നൂറനാട് സി ഐ ശ്രീജിത്ത്‌ പി, എസ് ഐ നിതീഷ്, എസ് ഐ സുഭാഷ് ബാബു, സി പി ഒ മാരായ വിഷ്ണു, ജംഷാദ്, ജയേഷ്, റിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News