മാങ്ങ മോഷണ കേസ്: പോലീസുകാരന് സസ്പെന്‍ഷന്‍

സംഭവത്തിൽ കേസ് എടുത്തതിനെ തുടർന്നാണ് സസ്പെൻഷൻ.കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയില്‍ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്.

Written by - Zee Malayalam News Desk | Last Updated : Oct 5, 2022, 11:41 AM IST
  • കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയില്‍ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്
  • ഇടുക്കി പോലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ആയിരുന്നു അന്നേ ദിവസം ഡ്യൂട്ടി
  • ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു മോഷണം
മാങ്ങ മോഷണ കേസ്: പോലീസുകാരന് സസ്പെന്‍ഷന്‍

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ കടയിൽ നിന്നും മാങ്ങ മോഷ്ടിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു.ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഒാഫീസർ ശിഹാബിനെയാണ് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തത്.മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി  ആണ് ശിഹാബ്.

സംഭവത്തിൽ കേസ് എടുത്തതിനെ തുടർന്നാണ് സസ്പെൻഷൻ.കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയില്‍ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്.ഇവിടെ വഴിയരികിലായി കൊട്ടയില്‍ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം.ഷിഹാബ് വണ്ടി നിര്‍ത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച്‌ സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു.

ALSO READ: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച്‌ പോലീസുകാരന്‍; സിസിടിവി കുടുക്കി

രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം കവര്‍ച്ച ചെയ്യപ്പെട്ടതായി മനസിലാകുന്നത്. കടയ്ക്ക് മുന്‍പില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്.600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട ഉടമ നാസര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

ഇടുക്കി പോലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ആയിരുന്നു അന്നേ ദിവസം ഡ്യൂട്ടി. 
ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയില്‍ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്. സിസിടീവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംഭവം  വിവാദമാവുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News