Crime News: ദമ്പതിമാർ തമ്മിൽ കല​​ഹം; കൊല്ലത്ത് ഒന്നരവയസ്സുകാരിയെ അച്ഛൻ പുറത്തേക്കെറിഞ്ഞു

One-and-a-half-year-old girl was thrown out by her father in Kollam: ഭാര്യയും ഭർത്താവും രാത്രിയിൽ മദ്യപിച്ച് ഇരിക്കുകയായിരുന്നു. അതിനിടയിലാണ് സംഭവം ഉണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Jul 10, 2023, 08:36 AM IST
  • ചിന്നക്കട കുറവൻപാലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളാണ് ദമ്പതിമാർ.
  • ഞായറാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഭവം.
  • മുരുകനും ഭാര്യ മാരിയമ്മയും വീട്ടിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു.
Crime News: ദമ്പതിമാർ തമ്മിൽ കല​​ഹം; കൊല്ലത്ത് ഒന്നരവയസ്സുകാരിയെ അച്ഛൻ പുറത്തേക്കെറിഞ്ഞു

കൊല്ലം: ദമ്പതിമാർ തമ്മിൽ ഉണ്ടായ കല​​ഹത്തെ തുടർന്ന് ഒന്നരവയസ്സുകാരിയായ മകളെ അച്ഛൻ പുറത്തേക്കെറിഞ്ഞു. ചിന്നക്കട കുറവൻപാലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളാണ് ദമ്പതിമാർ. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛൻ മുരുകൻ (35), അമ്മ മാരിയമ്മ (23) എന്നിവരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഭവം. മുരുകനും ഭാര്യ മാരിയമ്മയും വീട്ടിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു. അതിനിടയിൽ ഇരുവരും തമ്മിൽ കല​ഹം ഉണ്ടായി. ആ സമയത്ത് അവിടേക്ക് വന്ന ഒന്നര വയസ്സുകാരിയായ മകളെ മുരുകൻ ദേഷ്യപ്പെട്ട് പുറത്തേക്ക് എറിയുകയായിരുന്നു. 

സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന അയൽവാസികളാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ തുടർന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി. അയൽവാസികളുടെ മൊഴിയെടുത്തശേഷം ഇരുവരുടെയും പേരിൽ ഈസ്റ്റ് പോലീസ് കേസെടുത്തു.

ALSO READ: റിട്ടയർഡ് എസ്പി അടിച്ച് മാറ്റിയത് മൂന്നു കോടി ഇരുപത്തിയഞ്ച് ലക്ഷം; പറഞ്ഞത് സോഫ്റ്റ് വെയർ റൈറ്റ്സ് വിൽപ്പന

അതേസമയം തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട. 155 കിലോഗ്രാം കഞ്ചാവും 61 ഗ്രാം എംഡിഎംഎയുമാണ് നെഹ്രുജംഗ്‌ഷനിലെ വാടകവീട്ടിൽ നിന്നും, കാറിൽ നിന്നുമായി പിടികൂടിയത്. സംഭവത്തിൽ 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശിയായ ജോഷ്വ, വലിയവേലി സ്വദേശികളായ അനു ആന്റണി, കാർലോസ്, ഷിബു എന്നിവരാണ് പിടിയിലായത്. കാർ മാർഗമാണ് വിശാഖപട്ടണത്ത് നിന്ന് ലഹരിവസ്തുക്കൾ എത്തിച്ചത്. കാറിൽ നിന്നും വീട്ടിലെ അലമാരയിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളുടെ വസ്ത്രങ്ങളിൽ സൂക്ഷിച്ച നിലയിലായിരുന്നു എംഎഡിഎംഎ കണ്ടെത്തിയത്.

ലഹരിമരുന്നുമായി ബന്ധപ്പെട്ട് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു ഓപ്പറേഷൻ. നെഹ്രുജംഗ്ഷനിലെ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന എന്നായിരുന്നു ലഭിച്ചിരുന്ന വിവരം. വീട്ടിലെ താമസക്കാരായ പ്രതികളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് വിശാഖപട്ടണത്ത് നിന്ന് കഞ്ചാവ് എത്തിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് കാർ  പിന്തുടർന്നാണ് കഞ്ചാവ് പിടികൂടിയത്. ഏകദേശം 75 ലക്ഷം രൂപ വില വരുന്ന കഞ്ചാവും, 2 ലക്ഷം രൂപ വില വരുന്ന എംഎഡിഎംഎയുമാണ് പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News