മരണ വിവരം അറിഞ്ഞില്ല; ഗൾഫിൽ മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഏറ്റെടുത്ത സഫിയ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി

Written by - Zee Malayalam News Desk | Last Updated : May 26, 2023, 11:37 AM IST
  • ജയകുമാറിന്റെ മരണ വിവരം ഔദ്യോഗികമായി അറിഞ്ഞിട്ടെല്ലെന്ന് ബന്ധുക്കൾ
  • സഫിയ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി
  • 4 വർഷമായി ഒരുമിച്ചു താമസിക്കുകയാണ്
മരണ വിവരം അറിഞ്ഞില്ല; ഗൾഫിൽ മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

കോട്ടയം: ഏഴ് ദിവസം മുൻപ് ഗൾഫിൽ മരിച്ചയാളുടെ  മൃത്ദേഹം ഏറ്റെടുക്കുന്നതിനെ ചൊല്ലി തർക്കം. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കുന്നതിലാണ്  തർക്കം.ബന്ധുക്കൾ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി ലക്ഷദ്വീപ് സ്വദേശി  സഫിയയാണ് എത്തിയത്.വിവാഹിതനായ ജയകുമാർ  സഫിയയുമൊത്തു 4 വർഷമായി ഒരുമിച്ചു താമസിക്കുകയാണ്. ഇതിനിടയിൽ ജയകുമാർ ആത്മഹത്യ ചെയ്തെന്നാണ് വിവരം. കാരണം വ്യക്തമല്ല.

മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഏറ്റെടുത്ത സഫിയ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ജയകുമാറിൻറെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കണം എന്നാണ് സഫിയയുടെ ആവശ്യം. അതേസമയം ജയകുമാറിന്റെ മരണ വിവരം ഔദ്യോഗികമായി അറിഞ്ഞിട്ടെല്ലെന്നും,എൻആർ ഐ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ പറയുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; മധ്യവയസ്കൻ അറസ്റ്റിൽ!

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ തിരുവനന്തപുരത്തെ കരകുളം സ്വദേശി സാബു അറസ്റ്റിൽ.  ഇയാൾക്ക് 50 വയസുണ്ട്.  ഇയാളെ അരുവിക്കര പോലീസാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച്ച മുമ്പ് വഴിയേ നടന്നു പോയ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പ്രതിയായ സാബു കയറി പിടിക്കുകയും പെൺകുട്ടി നിലവിളിച്ച് കൊണ്ട് ഓടി രക്ഷപ്പെടുകയും തുടർന്ന് കാര്യം വീട്ടുകാരോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറം ലോകമറിഞ്ഞത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News