Crime News: പോക്സോ കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Crime News: പതിനേഴുകാരിയായ പെണ്‍കുട്ടിയെ ഷമീര്‍ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം പെണ്‍കുട്ടി അധ്യാപകരോട് പറഞ്ഞതിനെ തുടർന്നാണ് പുറത്തറിയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 23, 2023, 07:48 AM IST
  • പോക്സോ കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
  • ഷമീറിനെയാണ് പോക്സോ കേസിൽ പോലീസ് അറസ്റ്റു ചെയ്തത്
  • പെണ്‍കുട്ടി അധ്യാപകരോട് പറഞ്ഞതിനെ തുടർന്നാണ് ഇക്കാര്യം പുറത്തറിയുന്നത്
Crime News: പോക്സോ കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം:  പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. സിപിഐഎം കണിയാപുരം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറിയായ ഷമീറിനെയാണ് പോക്സോ കേസിൽ  പോലീസ് അറസ്റ്റു ചെയ്തത്.  

Also Read: വയോധികനായ ലോട്ടറി കച്ചവടക്കാരനെ ഓട്ടോയിൽ വിളിച്ച് കയറ്റി ലോട്ടറിയും പണവും തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ

പതിനേഴുകാരിയായ പെണ്‍കുട്ടിയെ ഷമീര്‍ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം പെണ്‍കുട്ടി അധ്യാപകരോട് പറഞ്ഞതിനെ തുടർന്നാണ് പുറത്തറിയുന്നത്. അധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിഡബ്ല്യൂസി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വിവരം മംഗലപുരം പോലീസിന് കൈമാറുകയുമായിരുന്നു. ഇന്നലെ രാവിലെയോടെ അറസ്റ്റിലായ ഷമീറിനെ ആറ്റിങ്ങള്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 

യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവം; പ്രതി മരിച്ചു

യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച പ്രതി ചികിത്സയിലിരിക്കെ മരിച്ചു. കടയ്ക്കുള്ളില്‍ വെച്ച് യുവതിയെ പെട്രോള്‍ ഒഴിച്ച്‌ തീയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് മരിച്ചത്.  നാവായിക്കുളം വെള്ളൂർകോണത്താണ് സംഭവം നടന്നത്. കേസിലെ പ്രതിയായ തമ്പി എന്നു വിളിക്കുന്ന ഇസ്മായിലാണ് മരിച്ചത്. ഈ മാസം 13-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Also Read: Chandra Mangal Gochar 2023: മഹാലക്ഷ്മി രാജയോഗത്തിലൂടെ ഫെബ്രുവരി 26 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും! 

പ്രതി  നാവായിക്കുളം വെള്ളൂർകോണം മുസ്ലിം പള്ളിക്ക് സമീപം  സഹോദരിയുടെ കടയ്ക്ക് പെട്രോൾ ഒഴിച്ചുകത്തിക്കുകയായിരുന്നു. എന്നാൽ ഇതിനിടയിൽ കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന സഹോദരിയുടെ മകൾക്ക് തീ പൊള്ളൽ ഏൽക്കുകയായിരുന്നു. അതിന് ശേഷം തമ്പി എന്നു വിളിക്കുന്ന ഇസ്മായിൽ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News