Bhopal: മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമാറിന്റെ മരുമകളെ അവരുടെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഇന്ദർ സിംഗ് പർമാറിന്റെ (MP School Education Minister Inder Singh Parmar) മരുമകള്‍ 22 കാരിയായ സവിത പർമാറാണ് മധ്യപ്രദേശിലെ ഷാജാപൂർ ജില്ലയിലെ കലപിപാൽ തെഹ്സിലിലെ പോഞ്ചനേർ ഗ്രാമത്തിലുള്ള വീട്ടില്‍ ജീവനൊടുക്കിയത്. മന്ത്രിയുടെ മരുമകള്‍ ജീവനൊടുക്കാന്‍ കാരണം "കുടുംബ പ്രശ്നമാണ്" എന്ന് പറയപ്പെടുന്നു. എന്നാല്‍, ഈ വിവരം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
Also Read: Crime News: ഭർതൃഗൃഹത്തിൽ ടോയ്ലറ്റ് ഇല്ല, നവവധു തൂങ്ങിമരിച്ചു
സവിത പർമാറിന്റെ മരണം ബന്ധുക്കൾ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സവിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു വര്‍ഷം മുന്‍പാണ് സവിതയുടെ വിവാഹം
ഇന്ദർ സിംഗ് പർമാറിന്റെ മകൻ ദേവരാജ് സിംഗുമായി നടന്നത്.
പോലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ലഭ്യമായതിന് ശേഷം പുറത്തുവിടുമെന്ന് പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...