Crime: ആല്‍ബത്തില്‍ അഭിനയിപ്പിക്കാം, വിവാഹം ചെയ്യാം; യുവതിയെ പീഡിപ്പിച്ച പരാതിയില്‍ യുവാവ് അറസ്റ്റില്‍

കൊല്ലം സ്വദേശിനിയും കോട്ടയ്ക്കലില്‍ താമസക്കാരിയുമായ 27-കാരിയാണ് കോട്ടക്കല്‍ പോലീസില്‍ പരാതി നല്‍കിയത്

Written by - Zee Malayalam News Desk | Last Updated : Jun 5, 2022, 01:26 PM IST
  • കോട്ടയ്ക്കലില്‍ താമസക്കാരിയുമായ 27-കാരിയാണ് പോലീസില്‍ പരാതി നല്‍കിയത്
  • ലൈംഗീക പീഡനത്തിരയാക്കിയെന്നാണ് യുവതിയുടെ പരാതി
Crime: ആല്‍ബത്തില്‍ അഭിനയിപ്പിക്കാം,  വിവാഹം ചെയ്യാം;  യുവതിയെ പീഡിപ്പിച്ച പരാതിയില്‍ യുവാവ് അറസ്റ്റില്‍

കൊല്ലം:  ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്നും വിവാഹം ചെയ്യാമെന്നും വിശ്വസിപ്പിച്ച് യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പറപ്പൂര്‍ മുല്ലപ്പറമ്പ് തൈവളപ്പില്‍ സക്കരിയ(33)യെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തത്.

കൊല്ലം സ്വദേശിനിയും കോട്ടയ്ക്കലില്‍ താമസക്കാരിയുമായ 27-കാരിയാണ് കോട്ടക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. കുറ്റിപ്പുറത്തുവെച്ച് നിക്കാഹ് ചെയ്തതായി വിശ്വസിപ്പിച്ച് ലൈംഗീക പീഡനത്തിരയാക്കിയെന്നാണ് യുവതിയുടെ പരാതി.

Also Read: Pooppara Rape Case: പൂപ്പാറ കൂട്ടബലാത്സംഗ കേസ്; ഇതരസംസ്ഥാനക്കാരായ രണ്ട് പേർ കൂടി അറസ്റ്റിൽ

ജനുവരി രണ്ടിന് വയനാട്ടിലുള്ള മേക്കപ്പ്മാന്റെ വീട്ടില്‍ വെച്ചും ആറിന് പെരിന്തല്‍മണ്ണയിലെ റെസിഡന്‍സിയിലും 16-ന് കോഴിക്കോട് വെച്ചും പലദിവസങ്ങളില്‍ പീഡിപ്പിച്ചുവെന്നുമാണ് പരാതി ജൂൺ ഒന്നിനാണ് പോലീസ് കേസെടുത്തത്. പിന്നീട് പെരിന്തല്‍മണ്ണ സ്റ്റേഷനിലേക്ക് മാറ്റിയ കേസ് അന്വേഷണത്തിനിടയില്‍ യുവാവ് കോട്ടയത്തുണ്ടെന്ന് വിവരം ലഭിച്ചു. 

തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. ഷൈലേഷ് കുമാറും സംഘവും കോട്ടയം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നിന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News