Crime: വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ, ഒരാൾ ഓടി രക്ഷപ്പെട്ടു

മംഗലപുരം പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് ബൈക്കിലെത്തിയ റഫീഖിനെ  പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Feb 21, 2022, 05:57 PM IST
  • ഇയാളുടെ കൈവശമുണ്ടായിരുന്ന സിഗററ്റ് കവറിനുള്ളിൽ 12 പൗച്ചുകളിലായി നിറച്ച 5 ഗ്രാം MDMA യാണ് കണ്ടെത്തിയത്
  • ബാംഗ്ലൂരിൽ നിന്നും വാങ്ങി കേരളത്തിൽ എത്തിച്ച് വിതരണം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇവർ
  • രക്ഷപ്പെട്ട അൽത്താഫിനെ ഉടൻ തന്നെ പിടികൂടുമെന്ന് മംഗലപുരം പോലീസ്
Crime: വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ, ഒരാൾ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: മംഗലപുരത്ത് വിൽപനക്കായി എത്തിച്ച നിരോധിത സിന്തറ്റിക്ക് മയക്കു മരുന്ന് എംഡിഎംഎ യുമായി യുവാവ് പിടിയിൽ.കൊല്ലം മയ്യനാട് സ്വദേശി റഫീഖ് (22) ആണ് മംഗലപുരം പോലീസിന്റെ പിടിയിലായത്. ഒപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.

മംഗലപുരം പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് ബൈക്കിലെത്തിയ റഫീഖിനെ  പിടികൂടിയത്.  ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പള്ളിമുക്ക് സ്വദേശി അൽത്താഫാണ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.കഴക്കൂട്ടം, മംഗലപുരം മുരുക്കുപുഴ ഭാഗങ്ങളിൽ എംഡിഎംഎ യുടെ ചില്ലറ വിൽപനക്കാരാണിവർ.

ഇയാളുടെ കൈവശമുണ്ടായിരുന്ന സിഗററ്റ് കവറിനുള്ളിൽ 12 പൗച്ചുകളിലായി നിറച്ച 5 ഗ്രാം എംഡിഎംഎ യാണ് കണ്ടെത്തിയത്.ബാംഗ്ലൂരിൽ നിന്നും വാങ്ങി കേരളത്തിൽ എത്തിച്ച് വിതരണം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇവർ എന്ന് പോലീസ് പറയുന്നു.  രക്ഷപ്പെട്ട അൽത്താഫിനെ ഉടൻ തന്നെ പിടികൂടുമെന്ന് മംഗലപുരം പോലീസ് പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News