Cyber crime | എന്താണ് 'ടീം വ്യൂവർ ക്വിക്ക് സപ്പോർട്ട്' ആപ്പ്? സൈബർ മോഷ്ടാക്കൾ ആപ്പിലൂടെ തട്ടിപ്പ് നടത്തുന്നത് എങ്ങനെ? സൈബർ വിദ​ഗ്ധൻ പറയുന്നു

സൈബർ മോഷ്ടാക്കളുടെ വ്യത്യസ്ത രീതികളിലുള്ള തട്ടിപ്പുകളിൽ ഒന്നാണ് കെവൈസിയുടെ പേരിലുള്ള തട്ടിപ്പ്. 

Written by - Zee Malayalam News Desk | Last Updated : Jan 20, 2022, 01:33 PM IST
  • ടീം വ്യൂവർ ക്വിക്ക് സപ്പോർട്ട് ആപ്പ് യഥാർത്ഥത്തിൽ ഒരു റിമോട്ട് ഡെസ്ക്ടോപ്പ് ടൂൾ ആണ്.
  • ഇത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയും പിൻ നമ്പർ മറ്റൊരാളുമായി പങ്കിടുകയും ചെയ്യുന്നതിലൂടെ, തട്ടിപ്പുകാർക്ക് തൽക്ഷണം നമ്മുടെ ഫോണിലേക്ക് പൂർണ്ണ ആക്‌സസ് ലഭിക്കും.
  • തട്ടിപ്പുകാരന് നമ്മുടെ ബാങ്ക് അക്കൗണ്ട് നമ്പറും ഇന്റർനെറ്റ് ബാങ്കിംഗ് വിവരങ്ങളും ആക്സസ് ചെയ്യാൻ കഴിയും.
Cyber crime | എന്താണ് 'ടീം വ്യൂവർ ക്വിക്ക് സപ്പോർട്ട്' ആപ്പ്? സൈബർ മോഷ്ടാക്കൾ ആപ്പിലൂടെ തട്ടിപ്പ് നടത്തുന്നത് എങ്ങനെ? സൈബർ വിദ​ഗ്ധൻ പറയുന്നു

പുതിയ രീതിയും പരീക്ഷണങ്ങളുമായി സൈബർ മോഷ്ടാക്കൾ (Cyber Criminals) ഓരോ ദിവസവും രം​ഗത്തുവരുമ്പോൾ വീണ്ടും വീണ്ടും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. ബാങ്ക് സംബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തി​ഗത വിവരങ്ങൾ മറ്റാരുമായും പങ്കുവയ്ക്കരുത്, ഇത്തരത്തിൽ വിളിക്കുന്നവർക്ക് ഒടിപി (OTP) പറഞ്ഞ് കൊടുക്കരുത് എന്നൊക്കെയുള്ള മുന്നറിയിപ്പുകൾ കൊടുത്താൽ പോലും പലരും ഇപ്പോഴും തട്ടിപ്പുകാരുടെ കെണിയിൽ വീണുപോകാറുണ്ട്.

സൈബർ മോഷ്ടാക്കളുടെ വ്യത്യസ്ത രീതികളിലുള്ള തട്ടിപ്പുകളിൽ ഒന്നാണ് കെവൈസിയുടെ പേരിലുള്ള തട്ടിപ്പ്. സൈബർ വിദഗ്ധനായ സന്ദീപ് സെൻഗുപ്തയാണ് ഈ തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്നത്. അദ്ദേഹം തന്നെയാണ് അടുത്തിടെ ഇത്തരമൊരു തട്ടിപ്പ് ഫോൺ കോൾ ലഭിച്ചവരിൽ ഒരാൾ. ജംതാര സംഘം തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.

Also Read: Actress attack case | അന്വേഷണ പുരോ​ഗതി റിപ്പോർട്ട് കോടതിയിൽ, പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ്; നൽകാനാവില്ലെന്ന് പ്രോസിക്യൂഷന്‍

ജാർഖണ്ഡിലെ റാഞ്ചിക്കടുത്ത് ഓൺലൈൻ തട്ടിപ്പുകാരുടെ കേന്ദ്രമാണ് ജംതാര എന്ന ഗ്രാമം. കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ട് ഉടമകളെ കബളിപ്പിച്ചു കോടികൾ കവർന്ന സംഘമാണ് ഇവർ. ആളുകളുടെ അറിവില്ലായ്മയും തെറ്റിദ്ധാരണയും മുതലെടുത്ത്, ബാങ്ക് മാനേജർമാരോ കോൾ സെന്റർ എക്‌സിക്യൂട്ടീവുകളുടെയോ പേരിൽ വിളിക്കുന്ന ഈ തട്ടിപ്പുകാർ ഇടപാടുകാരിൽ നിന്ന് അത്യാവശ്യമായ ബാങ്ക് വിവരങ്ങൾ തട്ടിയെടുത്ത് അക്കൗണ്ടിൽ നിന്ന് പണം എടുക്കാൻ ശ്രമിക്കുന്നു.

തട്ടിപ്പിനായി 'ടീം വ്യൂവർ ക്വിക്ക് സപ്പോർട്ട്' ആപ്പ്

വ്യാജ KYC രേഖകൾ ഉപയോഗിച്ച് എടുത്ത സിം കാർഡുകൾ, ഡിജിറ്റൽ വാലറ്റുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ ഉപയോഗിച്ചാണ് മേഖലയിലെ സൈബർ ക്രിമിനൽ സംഘങ്ങൾ പ്രവർത്തിക്കുന്നത്. KYC അപ്‌ഡേറ്റിനായി ഒരു മൊബൈൽ സേവന ദാതാവിൽ നിന്ന് സെൻഗുപ്തയ്ക്ക് ഫോൺ വന്നു. തന്നെ വിളിച്ചയാൾ കെവൈസി അപ്‌ഡേറ്റിനായി പ്ലേ സ്റ്റോറിൽ പോയി 'ടീം വ്യൂവർ ക്വിക്ക് സപ്പോർട്ട്' (Team Viewer Quick Support) എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടതായി സന്ദീപ് സെൻഗുപ്ത പറയുന്നു. തട്ടിപ്പ് ഫോൺകോൾ ലഭിച്ചയുടൻ ഇദ്ദേഹം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 

ഇത്തരം തട്ടിപ്പുകളെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണമെന്ന് സൈബർ വിദഗ്ധൻ സന്ദീപ് സെൻഗുപ്ത നിർദ്ദേശിച്ചു.

എന്താണ് ടീം വ്യൂവർ ക്വിക്ക് സപ്പോർട്ട് (Team Viewer Quick Support) ?

ടീം വ്യൂവർ ക്വിക്ക് സപ്പോർട്ട് ആപ്പ് യഥാർത്ഥത്തിൽ ഒരു റിമോട്ട് ഡെസ്ക്ടോപ്പ് ടൂൾ ആണ്. 

ഇത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയും പിൻ നമ്പർ മറ്റൊരാളുമായി പങ്കിടുകയും ചെയ്യുന്നതിലൂടെ, തട്ടിപ്പുകാർക്ക് തൽക്ഷണം നമ്മുടെ ഫോണിലേക്ക് പൂർണ്ണ ആക്‌സസ് ലഭിക്കും. 

ഈ ആപ്പിന് ഒരാളുടെ ഫോണിന്റെ റിമോട്ട് ആക്‌സസ് പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയും. 

കൂടാതെ തട്ടിപ്പുകാരന് നമ്മുടെ ബാങ്ക് അക്കൗണ്ട് നമ്പറും ഇന്റർനെറ്റ് ബാങ്കിംഗ് വിവരങ്ങളും ആക്സസ് ചെയ്യാൻ കഴിയും.

ഈ തട്ടിപ്പുകാർക്ക് ഫോണിൽ നിന്ന് പാസ്‌വേഡുകളും ഫോട്ടോസും വീഡിയോകളും ആക്‌സസ് ചെയ്യാൻ കഴിയും.

Also Read: Operation Kaval: പൊലീസ് പരിശോധന ശക്തമല്ലെന്ന് ആക്ഷേപം; സംസ്ഥാനത്ത് അഴിഞ്ഞാടി ഗുണ്ടകൾ; അക്രമ സംഭവങ്ങൾ ഇങ്ങനെ!

കെണിയിൽ അകപ്പെട്ടാൽ ചെയ്യേണ്ടത്..

ഏതെങ്കിലും തരത്തിൽ കെണിയിൽ വീണാൽ ഉടൻ തന്നെ ഫോണിലെ മൊബൈൽ ഡാറ്റ ഓഫ് ചെയ്യുക. ഡാറ്റ ഓഫ് ചെയ്യുന്നതോടെ ബാങ്കിൽ നിന്ന് പണം തട്ടുന്നതിന് മുമ്പ് അവർക്ക് ഓൺലൈൻ ലിങ്ക് നഷ്ടപ്പെടും.

ഒരു ബാങ്കുകളും സ്ഥാപനങ്ങളും രഹസ്യ വിവരങ്ങളോ ഒടിപിയോ ആവശ്യപ്പെടില്ലെന്നുള്ള മുന്നറിയിപ്പാണ് സൈബർ വിദ​ഗ്ധർ വീണ്ടും നൽകുന്നത്. ആരെങ്കിലും അത്തരം വിവരങ്ങൾ ചോദിച്ചാൽ അത് ഇത്തരത്തിൽ തട്ടിപ്പ് നടത്താൻ വിളിക്കുന്നവരാണെന്ന് എല്ലാവരും മനസ്സിലാക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News