കൽപറ്റ: ഉണക്കാനിട്ട കാപ്പിക്കുരു പശു തിന്നു എന്ന് ആരോപിച്ച് ക്ഷീര കർഷകനെ അതി ക്രൂരമായി മർദ്ദിച്ചു. വയനാട് കൽപ്പറ്റ സ്വദേശി വിജയനാണ് മർദ്ദനമേറ്റത്. ബുധനാഴ്ച വൈകീട്ട് ഓടത്തോട് വച്ചായിരുന്നു സംഭവം. വിജയന്റ പരാതിയിൽ ഓടത്തോട് സ്വദേശി റസാഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പശുവിനെ മേയ്ക്കുന്നതിനാണ് വിജയൻ വൈത്തിരി ഓടത്തോട് എത്തിയത്. പശുക്കളെ മേയാൻ വിട്ട് തിരിച്ചു വീട്ടിലെത്തിയ വിജയനെ റസാഖ് ഓടത്തോടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മർദിച്ചു. പശു മേയുന്നതിനിടയ്ക്ക് ഉണങ്ങാനിട്ടിരുന്ന കാപ്പി പശു തിന്നുവെന്നാരോപിച്ചായിരുന്നു മർദ്ദനം. എന്നാൽ തന്റെ പശു കാപ്പിക്കുരു തിന്നിട്ടില്ലെന്ന് വിജയൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു. റസാഖുമായി മുമ്പ് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല എന്നും വിജയൻ വ്യക്തമാക്കുന്നുണ്ട്.
വിജയന്റെ ശരീരത്തിൽ പലയിടത്തും അടിയേറ്റ പാടുകൾ ഉണ്ട്. മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിജയൻ. പിന്നീടാണ് മേപ്പാടി പോലീസിൽ പരാതി നൽകിയത്. തുടർന്ന് റസാഖിനെ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പെടെയുളള വകുപ്പുകളാണ് റസാഖിനെതിരെ ചുമത്തിയിരിക്കുന്നത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...