തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യയിൽ ഡോ.റുവൈസിന്റെ പിതാവിനെയും പ്രതി ചേർത്തു. കരുനാഗപ്പള്ളി കോഴിക്കോട് ഇടയില വീട്ടില്‍ അബ്ദുല്‍ റഷീദിനെയാണ് പോലീസ് പ്രതിപ്പട്ടികയിൽ ചേർത്തത്. സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയതിനാണ് ഇയാളെ പ്രതി ചേർത്തിരിക്കുന്നത്.
ഷഹനയുടെ മാതാവ് പോലീസിന് നൽകിയ മൊഴി പ്രകാരം റുവൈസിന്റെ പിതാവ് ഉള്‍പ്പെടെയുള്ളവർ വിവാഹത്തിന് കൂടുതല്‍ സ്ത്രീധനം ചോദിക്കുകയും പലപ്പോഴായി അതിന് സമ്മര്‍ദം ചെലുത്തുകയും ചെയ്തെന്ന് പറയുന്നു. ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളും ബന്ധുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി റുവൈസിനെ കസ്റ്റഡിയിൽ വാങ്ങും.
ആത്മഹത്യക്ക് മുൻപ് ഷഹന റുവൈസിന് വാട്സപ്പിൽ ഒരു സന്ദേശം അയച്ചിരുന്നു. എന്നാല്‍ റുവൈസ് പ്രതികരിച്ചിരുന്നില്ല. ഇത്രയും സ്ത്രീധനം തങ്ങള്‍ക്ക് നല്‍കാനാകില്ലെന്നും താൻ മരിക്കുകയാണെന്നും ഷഹന വാട്‌സ്‌ആപ്പ് സന്ദേശം അയച്ചിരുന്നു. റുവൈസ് സന്ദേശം വായിച്ചശേഷം ഷഹനയെ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് എല്ലാ സന്ദേശങ്ങളും ഡിലീറ്റ് ചെയ്തു.
ഷഹനയുടെ മരണം തടയാമായിരുന്നിട്ടും അതിന് റുവൈസ് തുനിഞ്ഞില്ല. ഷഹനയുടെ ഫോണില്‍ നിന്നും പൊലീസിന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ കിട്ടിയിരുന്നു. വെഞ്ഞാറമൂട് സ്വദേശിനിയായ ഡോ. ഷഹനയെ (26) കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനിയാണ്. മരിച്ച ഷഹന. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.