ശ്രീനഗർ: കശ്മീരിൽ വൻ മയക്കുമരുന്ന് വേട്ട. ഹെറോയിനുമായി രണ്ട് പേരെ പോലീസ് പിടികൂടി. കുപ്‌വാരയിൽ നിന്നാണ് പോലീസ് 500 ഗ്രാം ഹെറോയിനുമായി രണ്ട് പേരെ പിടികൂടിയത്. ഇഷ്തിയാഖ് അഹമ്മദ് ഖുറേഷി, ബഷാരത്ത് ഹുസൈൻ എന്നിവരാണ് പിടിയിലായത്.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മയക്കുമരുന്ന് കടത്തുകാരെ പോലീസ് പിന്തുടരുകയായിരുന്നു. നിയന്ത്രണരേഖ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. സംശയാസ്പദമായ നീക്കവും ചെക്ക് പോസ്റ്റ് ചാടിക്കടക്കാനുള്ള ശ്രമവും ശ്രദ്ധയിൽപ്പെട്ട പോലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. ഇഷ്തിയാഖ് അഹമ്മദ് ഖുറേഷിയിൽ നിന്ന് 230 ഗ്രാം ഹെറോയിനും ബഷാരത്ത് ഹുസൈനിൽ നിന്ന് 270 ഗ്രാം ഹെറോയിനും കണ്ടെടുത്തു.
പാകിസ്ഥാൻ പൗരന്മാരുമായി ഗൂഢാലോചന നടത്തിയാണ് ഇരുവരും ചേർന്ന് നിയന്ത്രണരേഖയുടെ ഈ ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കള്ളക്കടത്ത് വഴി സമ്പാദിക്കുന്ന പണം ഭീകരർക്ക് നൽകുന്നതിനാൽ അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് സുരക്ഷാ സേനയ്ക്ക് വർഷങ്ങളായി വലിയ വെല്ലുവിളിയായി തുടരുകയാണെന്ന് ജമ്മു കശ്മീർ പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...