കൊച്ചി: Elamkulam Murder: എറണാകുളം എളംകുളത്ത് കൊല്ലപ്പെട്ട യുവതി നേപ്പാൾ സ്വദേശിയായ ഭഗീരഥി ധാമിയെന്ന് തിരിച്ചറിഞ്ഞു. ഇവർ എറണാകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്നത് ലക്ഷ്മി എന്ന പേരിലാണ്. ഇവർക്കൊപ്പം താമസിച്ചിരുന്ന ഇവരുടെ പങ്കാളി കൂടിയായിരുന്ന റാം ബഹദൂറിനായി തെരച്ചിൽ തുടരുകയാണ്. വീട് വാടകയ്ക്ക് എടുത്തപ്പോൾ റാം ബഹദൂറിർ നൽകിയ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 4 വർഷമായി ഇവർ എറണാകുളത്തെ എളംകുളത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇരുവരും നൽകിയിരുന്ന മേൽവിലാസവും മറ്റു രേഖകളും തെറ്റാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Also Read: കോയമ്പത്തൂർ സ്ഫോടനക്കേസ്: സ്‌ഫോടനത്തിൽ വൻ ഗൂഢാലോചന; ലക്ഷ്യമിട്ടത് സ്ഫോടന പരമ്പര!
ചെലവന്നൂരിലെ വാടകവീട്ടിലാണ് ലക്ഷ്മിയെന്നറിയപ്പെടുന്ന ഭഗീരഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയത് ഈ മാസം 24 ന് ആയിരുന്നു. ദിവസങ്ങളോളം പഴക്കമുള്ളതായിരുന്നു മൃതദേഹം പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞുകെട്ടിയ നിലയിലാണ് കണ്ടെത്തിയത്. നഗരത്തിലെ ഹെയർ ഫിക്സിംഗ് സ്ഥാപനത്തിലായിരുന്നു ലക്ഷ്മിയെന്ന പേരിൽ ഭഗീരഥി ധാമി ജോലി ചെയ്തിരുന്നത്. ദമ്പതികളാണെന്ന് പറഞ്ഞു വീട് വാടകയ്ക്ക് എടുത്ത ഇവർ തമ്മിൽ വഴക്ക് പതിവായതോടെ വീടൊഴിയാൻ വീട്ടുടമ ആവശ്യപ്പെട്ടിരുന്നു.
Also Read: ശനി നേർരേഖയിൽ: ഈ രാശിക്കാർക്ക് ലഭിക്കും ധനവർഷം ഒപ്പം ആഗ്രഹ സാഫല്യവും!
ഇതിനിടയിൽ 5 ദിവസമായി വീട്ടിൽ ആളനക്കം ഉണ്ടായിരുന്നില്ല. ഇവർ നാട്ടിൽ പോയതായിരിക്കുമെന്നാണ് വീട്ടുടമ കരുതിയത്. എന്നാൽ കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ വീട്ടുടമ അയൽക്കാരെയും തുടർന്ന് പോലീസിനെയും വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയിലാണ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെടുത്തത്. പോലീസ് പറയുന്നത് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കവറിനുള്ളിലാക്കി തുണികൊണ്ട് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നുവെന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...