Mukkom Brothers Attack: മൊബൈൽ ഫോൺ സംബന്ധിച്ച് തർക്കം: ജേഷ്ഠൻ അനുജനെ തലക്ക് വെട്ടി പരിക്കേൽപ്പിച്ചു

ഗുരുതരുമായി പരിക്കേറ്റ ജിതേഷിനെ ഉടൻ  മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 25, 2021, 05:04 PM IST
  • മാമ്പറ്റയിൽ സ്വദേശി ജിതേഷിനാണ് വെട്ടേറ്റത്.
  • സംഭവത്തിൽ ജ്യോതിഷിനെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു.
  • സംഭവത്തിൽ ജ്യോതിഷിനെതിരെ കേസടുത്തിട്ടുണ്ട്.
Mukkom Brothers Attack: മൊബൈൽ ഫോൺ സംബന്ധിച്ച് തർക്കം: ജേഷ്ഠൻ അനുജനെ തലക്ക് വെട്ടി പരിക്കേൽപ്പിച്ചു

കോഴിക്കോട്: മുക്കത്ത്  ജ്യേഷ്ഠൻ അനുജനെ തലക്ക് വെട്ടി പരിക്കേൽപ്പിച്ചു. മാമ്പറ്റയിൽ സ്വദേശി ജിതേഷിനാണ് വെട്ടേറ്റത്. ഇയാളുടെ ചേട്ടൻ ജ്യോതിഷാണ് വെട്ടിയത്. മൊബൈൽ ഫോൺ സംബന്ധിച്ചുള്ള തർക്കമാണ് തർക്കത്തിന് കാരണം.

തുടർന്ന് ജ്യോതിഷ് ജിതേഷിനെ വെട്ടുകയായിരുന്നു. ഗുരുതരുമായി പരിക്കേറ്റ ജിതേഷിനെ ഉടൻ  മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ജ്യോതിഷിനെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു. ഫോണിനെ സംബന്ധിച്ചുള്ള തർക്കമാണ് ഒടുവിൽ ആക്രമണത്തിലേക്ക് എത്തിയതെന്ന് പോലീസ് പറഞ്ഞു. ജ്യോതിഷിനെതിരെ കേസടുത്തിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News