കാലടി: എക്സൈസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ചെങ്ങൽ വട്ടത്തറ ഭാഗത്ത് പാറേലി വീട്ടിൽ അജാസ് (32), വട്ടത്തറ വട്ടേപ്പാടത്ത് വീട്ടിൽ റിൻഷാദ് (24) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങൽ റയിൽവേ പാലത്തിന് സമീപമിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിന്‍റെയും സുഹൃത്തായ പെൺകുട്ടിയുടെയും അടുത്തേക്കാണ് എക്സൈസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് പ്രതികൾ എത്തിയത്.
യുവാവിനെ മർദ്ദിച്ച ശേഷം ഇരുവരെയും ചേർത്തിരുത്തി ഫോട്ടോയും, വീഡിയോയും എടുക്കുകയും അത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഗൂഗിൾ പേ ചെയ്യിപ്പിച്ച് നാലായിരം രൂപ തട്ടിയെടുക്കുകയും ചെയ്തു. സംഭവം പരാതിപ്പെട്ടതോടെ പ്രതികൾ ഒളിവിൽ പോയി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ പിടിയിൽ ആവുകയായിരുന്നു.
ALSO READ: Drug Case: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് കഠിനതടവും പിഴയും
മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. അജാസ് ഏലൂർ സ്റ്റേഷനിൽ മയക്ക് മരുന്ന് കേസിലെ പ്രതിയാണ്. ഇൻസ്പെക്ടർ എൻ.എ.അനൂപ്, എസ്.ഐ എം.സി.ഹരീഷ്, സി.പി.ഒ മാരായ ഷിജോ പോൾ, രജിത്ത് രാജൻ, മനോജ് കുമാർ, എം.പി.ജിൻസൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...