Changarakkulam Pocso: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച അച്ഛനും മകനും അറസ്റ്റിൽ

പ്രതികൾ രക്ഷപ്പെടാൻ നോക്കിയെങ്കിലും പോലീസ് അതിവിദഗ്ധമായി ഇരുവരെയും പിടികൂടുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : May 29, 2023, 08:31 AM IST
  • 11 ഉം ഏഴും വയസ്സുള്ള സഹോദരങ്ങളായ പെണ്‍കുട്ടികളെയാണ് ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചത്
  • രണ്ട് പേർക്കുമെതിരെ പോക്സോ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്
  • ആറ് മാസമായി പെണ്‍കുട്ടികളെ അയ്യപ്പനും മകനും ചേര്‍ന്ന് പീഡിപ്പിക്കുകയാണ്
Changarakkulam Pocso: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച അച്ഛനും മകനും അറസ്റ്റിൽ

ചങ്ങരക്കുളം: മലപ്പുറം ചങ്ങരക്കുളം കുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റിലായി.ചങ്ങരക്കുളം പാവിട്ടപ്പുറം സ്വദേശിയായ പാതാക്കര അയ്യപ്പന്‍(50) മകന്‍ വിഷ്ണു(24) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

11 ഉം ഏഴും വയസ്സുള്ള സഹോദരങ്ങളായ പെണ്‍കുട്ടികളെയാണ് ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചത്.  രണ്ട് പേർക്കുമെതിരെ പോക്സോ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ആറ് മാസമായി പെണ്‍കുട്ടികളെ അയ്യപ്പനും മകനും ചേര്‍ന്ന് പീഡിപ്പിക്കുകയാണ്. 

സ്‌കൂളിലെ കൗണ്‍സിലിംഗിനിടെയാണ് ഈ കാര്യം പുറത്തറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചങ്ങരക്കുളം പോലീസിന് നല്‍കിയ പരാതിയില്‍ ഇരുവരെയും പിടികൂടി. അയ്യപ്പന്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു.

അതിനിടയിൽ അയ്യപ്പന്റെ മകന്‍ വിഷ്ണു സംഭവം അറിഞ്ഞ് ഫോണ്‍ ഓഫാക്കി രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അടൂര്‍ പോലീസിന്റെ സഹായത്തോടെ വിഷ്ണുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

നെയ്യാറ്റിൻകര ആര്യങ്കോടിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

നെയ്യാറ്റിൻകര ആര്യങ്കോടിൽ എംഡിഎംഐയുമായി രണ്ടുപേർ പിടിയിൽ. കാട്ടാക്കട സ്വദേശിയായ ഇൻഫർ മുഹമ്മദ് (27) പാപ്പനംകോട് സ്വദേശി സുധി (33) എന്നിവരാണ് പിടിയിലായത്. ആന്റി നാർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.

ബാംഗ്ലൂരിൽ നിന്നും എത്തിക്കുന്ന ലഹരിവസ്തുക്കൾ തിരുവനന്തപുരം, കൊല്ലം ജില്ലയിൽ വിവരണം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായത്. ഇവർക്കെതിരെ മുമ്പും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈരാറ്റുപുറത്ത് ഇടനിലക്കാർക്ക് ലഹരി മരുന്ന് വിതരണം ചെയ്യാൻ കാത്തു നിൽക്കുമ്പോഴാണ് ഇവർ പിടിയിലായത്. ഇവരിൽനിന്ന് എംഡിഎംഎ നൂറോളം സിറിഞ്ചുകൾ, ഇലക്ട്രോണിക്സ് ത്രാസ് എന്നിവയും പോലീസ് കണ്ടെടുത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News