ലോൺ തിരിച്ചടയ്ക്കാത്തവരുടെ വീട്ടുചുമരിൽ സ്പ്രേ പെയിന്‍റുകൊണ്ട് ഉടമസ്ഥാവകാശമെഴുതി ധനകാര്യ സ്ഥാപനം

തിരിച്ചടവ് മുടങ്ങിയതിൻറെ പേരിൽ വീടുകൾക്ക് മുന്നിൽ കൈവശാവകാശം സ്ഥാപിച്ച് ജപ്തി നടപടിയിലേക്ക് പോകുമെന്ന് വ്യക്തമാക്കിയോ ഉള്ള എഴുത്തുകളും ഗേറ്റിനു മുന്നിൽ നോട്ടീസുകൾ പതിച്ചുമാണ് ബാങ്കിന്റെ അതിക്രമം. വീടുകളുടെ മുൻവശത്തെ ചുവരുകളിൽ സ്പ്രേ പെയിൻറ് ഉപയോഗിച്ച് വലിയ അക്ഷരത്തിലാണ് എഴുത്തുകൾ.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 30, 2022, 03:37 PM IST
  • സ്ഥാപനത്തിന് ഇതുമായി ബന്ധമില്ലെന്നും കളക്ഷൻ ചുമതലയുള്ള ജീവനക്കാരാണ് ഇതിന് പിന്നിലെന്നുമാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം.
  • എന്നാൽ ഇവിടെ രണ്ടു അടവ് മുടങ്ങിയവരുടെ വീടിനു മുന്നിൽ വരെ, അപമാനിക്കും വിധം ചുവരെഴുത്തുണ്ടായി.
  • വായ്പയെടുത്തവരോട് തൂങ്ങിച്ചാകാൻ കളക്ഷൻ ചുമതലയുള്ള ജീവനക്കാരൻ പറയുന്ന ഓഡിയോ ക്ലിപ്പും പുറത്തു വന്നു.
ലോൺ തിരിച്ചടയ്ക്കാത്തവരുടെ വീട്ടുചുമരിൽ സ്പ്രേ പെയിന്‍റുകൊണ്ട് ഉടമസ്ഥാവകാശമെഴുതി ധനകാര്യ സ്ഥാപനം

കൊല്ലം: കൊല്ലം ചവറയിൽ സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്‍റെ അതിക്രമം. വായ്പാ തിരിച്ചടവ് മുടങ്ങിയ വീടുകൾക്ക് മുന്നിൽ സ്പ്രേ പെയിറ്റിന്‍റുപയോഗിച്ച് ഉടമസ്ഥാവകാശം എഴുതിപ്പിടിപ്പിച്ചു. സ്ഥാപനത്തിന് ഇതുമായി ബന്ധമില്ലെന്നും കളക്ഷൻ ചുമതലയുള്ള ജീവനക്കാരാണ് ഇതിന് പിന്നിലെന്നുമാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം.

തിരിച്ചടവ് മുടങ്ങിയതിൻറെ പേരിൽ വീടുകൾക്ക് മുന്നിൽ കൈവശാവകാശം സ്ഥാപിച്ച് ജപ്തി നടപടിയിലേക്ക് പോകുമെന്ന് വ്യക്തമാക്കിയോ ഉള്ള എഴുത്തുകളും ഗേറ്റിനു മുന്നിൽ നോട്ടീസുകൾ പതിച്ചുമാണ് ബാങ്കിന്റെ അതിക്രമം. വീടുകളുടെ മുൻവശത്തെ ചുവരുകളിൽ സ്പ്രേ പെയിൻറ് ഉപയോഗിച്ച് വലിയ അക്ഷരത്തിലാണ് എഴുത്തുകൾ.

Read Also: പ്രതിസന്ധിയിൽ നിന്ന് പുതിയ കണ്ടുപിടിത്തം; ചാണകത്തിന് പകരക്കാരൻ, പേറ്റന്‍റ് നേടി യുവകര്‍ഷകൻ

ദീർഘകാലം തിരിച്ചടവ് മുടങ്ങുമ്പോഴാണ് ജപ്തി നടപടികളിലേക്ക് ബാങ്കുകൾ കടക്കുക. എന്നാൽ ഇവിടെ രണ്ടു അടവ് മുടങ്ങിയവരുടെ വീടിനു മുന്നിൽ വരെ, അപമാനിക്കും വിധം ചുവരെഴുത്തുണ്ടായി. നടപടിക്കു മുൻപുള്ള നോട്ടീസു പോലും പലർക്കും കിട്ടിയിട്ടില്ല

വായ്പയെടുത്തവരോട് തൂങ്ങിച്ചാകാൻ കളക്ഷൻ ചുമതലയുള്ള ജീവനക്കാരൻ പറയുന്ന ഓഡിയോ ക്ലിപ്പും പുറത്തു വന്നു. അതേസമയം, സ്ഥാപനത്തിന് ഇതുമായി ബന്ധമില്ലെന്നും കളക്ഷൻ ചുമതലയുള്ള ജീവനക്കാരാണ് ഇതിന് പിന്നിലെന്നുമാണ് മാനേജ്മെൻറിന്റെ വിശദീകരണം. പരാതി പരിശോധിക്കുമെന്നും ഉപഭോക്താക്കളോട് മോശമായി പെരുമാറിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ്  ഫിനാൻസ് കമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News