ഓൺലൈനായി വാങ്ങിയ ഐഫോണിന് നൽകാൻ പണമില്ല; യുവാവ് ഡെലിവെറി ഏജിന്റിനെ കുത്തി കൊന്നു

Flipkar Delivery Agent Murder : പണം നൽകാതെ ഫോണിന്റെ പൊതി അഴിക്കാൻ ശ്രമിച്ചത് തടഞ്ഞതിനെ തുടർന്നാണ് പ്രതി ഫ്ലിപ്കാർട്ട് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയത്

Written by - Zee Malayalam News Desk | Last Updated : Feb 19, 2023, 08:40 PM IST
  • ഹസ്സൻ ജില്ലയിലെ ലക്ഷ്മിപുരം സ്വദേശിയായ മഞ്ജു നായക്കാണ് കൊലപ്പെട്ട ഫ്ലിപ്കാർട്ടിന്റെ ഡെലിവെറി ഏജന്റ്.
  • ഫെബ്രുവരി ആദ്യത്തെ ആഴ്ചയിലാണ് ദത്ത ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ ഐഫോൺ ഓർഡർ ചെയ്യുന്നത്.
  • ഫെബ്രുവരി ഏഴിനാണ് കൊലപാതകം നടക്കുന്നത്.
  • മഞ്ജു നായക്കിന്റെ സഹോദരന്റെ പരാതിയിൽ പോലീസ് മൃതദേഹം റെയിൽവെ ട്രാക്കിൽ നിന്നും കണ്ടെത്തുകയായിരുന്നു.
ഓൺലൈനായി വാങ്ങിയ ഐഫോണിന് നൽകാൻ പണമില്ല; യുവാവ് ഡെലിവെറി ഏജിന്റിനെ കുത്തി കൊന്നു

ബെംഗളൂരു : ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്ത ഐഫോൺ വാങ്ങിയ യുവാവ് ഡെലിവെറി ഏജന്റിനെ കുത്തിക്കൊന്നു. കർണാടകയിൽ ഹസ്സൻ ജില്ലയിലാണ് സംഭവം. ഓർഡർ ചെയ്ത ഫോണിന് പണം നൽകാൻ ഇല്ലാതെ വന്നപ്പോളാണ് 20-കാരനായ യുവാവ് ഫ്ലിപ്കാർട്ടിന്റെ ഡെലിവെറി ഏജന്റെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്. ഹേമന്ത് ദത്തയെന്ന യുവാവാണ് ഐഫോൺ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ ഓർഡർ ചെയ്തത്. ഹസ്സൻ ജില്ലയിലെ ലക്ഷ്മിപുരം സ്വദേശിയായ മഞ്ജു നായക്കാണ് കൊലപ്പെട്ട ഫ്ലിപ്കാർട്ടിന്റെ ഡെലിവെറി ഏജന്റ്.

ഫെബ്രുവരി ആദ്യത്തെ ആഴ്ചയിലാണ് ദത്ത ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ ഐഫോൺ ഓർഡർ ചെയ്യുന്നത്. ഫെബ്രുവരി ഏഴിനാണ് കൊലപാതകം നടക്കുന്നത്. മഞ്ജു നായക്കിന്റെ സഹോദരന്റെ പരാതിയിൽ പോലീസ് മൃതദേഹം റെയിൽവെ ട്രാക്കിൽ നിന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇന്നലെ ഫെബ്രുവരി 18 ശനിയാഴ്ച പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

ALSO READ : ജസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയാം, യുവാവിൻറെ മൊഴി; പാരിതോഷികത്തിനുള്ള വിളികൾ, ജസ്ന ഇപ്പോൾ എവിടെയാണ് ?

ഫെബ്രുവരി ഏഴിന് ഫോൺ ഡെലിവറി ചെയ്യാന്നെത്തിയപ്പോൾ മഞ്ജു ദത്തയുമായി പണമിടപാടിനെക്കുറച്ച് തർക്കത്തിലായി. അതിനിടെ പണം നൽകാതെ ദത്ത പാക്കറ്റ് അഴിക്കാനും ശ്രമിച്ചു. തുടർന്നുള്ള മൽപിടുത്തത്തിനിടെ ദത്ത ഡെലിവെറി ഏജന്റിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ശേഷം പ്രതി മൃതദേഹം ചാക്കിലാക്കി ഒളിപ്പിച്ചു വെച്ചു. തുടർന്ന് രണ്ട് ദിവസം കഴിഞ്ഞ മൃതദേഹ റെയിൽവെ ട്രാക്കിൽ കൊണ്ടിടുകയും അവിടെ വെച്ച് പെട്രോൾ ഒഴിച്ച് കത്തിച്ചു കളയുകയുമായിരുന്നുയെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News