Franco Mulakkal Judgement| മൊഴികളിലെല്ലാം പൊരുത്തക്കേട്, 289 പേജിലുള്ള ആ വിധി ന്യായം

പോലീസിൽ ആദ്യം നൽകിയ പരാതിൽ പറഞ്ഞിരുന്ന കാര്യങ്ങളിൽ നിന്നും ഘടക വിരുദ്ധമായാണ് പിന്നീട് നൽകിയ മൊഴി

Written by - Zee Malayalam News Desk | Last Updated : Jan 15, 2022, 09:11 AM IST
  • മൊഴികളിലെ വൈരുധ്യങ്ങളും സാധൂകരിക്കാൻ തക്കവണ്ണമുള്ള തെളിവുകളുടെ കുറവുമാണ് കോടതി ചൂണ്ടിക്കാണിക്കുന്ന ഘടകം
  • പത്ത് ഇ-മെയിൽ സന്ദേശങ്ങൾ കോടതിയിൽ ഹാജരാക്കി
  • കന്യാസ്ത്രീയുടെ വൈദ്യ പരിശോധന റിപ്പോർട്ട് പോലീസ് തിരുത്തിയെന്ന് പ്രതിഭാഗം
Franco Mulakkal Judgement| മൊഴികളിലെല്ലാം പൊരുത്തക്കേട്,  289 പേജിലുള്ള ആ വിധി ന്യായം

കോട്ടയം: കന്യാ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റ വിമുക്തനാക്കിയ കോടതി വിധി പുറത്ത്.  ഇരയുടെ മൊഴികളിലെ വൈരുധ്യങ്ങളും സാധൂകരിക്കാൻ തക്കവണ്ണമുള്ള തെളിവുകളുടെ കുറവുമാണ് കോടതി ചൂണ്ടിക്കാണിക്കുന്ന ഘടകം.

കുറവിലങ്ങാട് പോലീസിൽ ആദ്യം നൽകിയ പരാതിൽ പറഞ്ഞിരുന്ന കാര്യങ്ങളിൽ നിന്നും ഘടക വിരുദ്ധമായാണ് പിന്നീട് നൽകിയ മൊഴിയെന്ന് വിധിയിൽ ചൂണ്ടിക്കാണിക്കുന്നു. മെഡിക്കൽ റിപ്പോർട്ടിൽ തിരുത്തലുകൾ നടന്നതായും കോടതി നിരീക്ഷിക്കുന്നുണ്ടെന്ന് വിധി ന്യായത്തിൽ പറയുന്നു.

പ്രതി ഭാഗം മുന്നോട്ട് വെച്ച ചില വാദങ്ങൾ

കന്യാസ്ത്രീയും ബിഷപ്പും തമ്മിൽ  സൗഹാർദം ഉണ്ടായിരുന്നെന്ന് പ്രതിഭാഗം ഉന്നയിക്കുന്നു. ഇത് തെളിയിക്കുന്ന പത്ത് ഇ-മെയിൽ സന്ദേശങ്ങൾ കോടതിയിൽ ഹാജരാക്കി

2014 മെയ് അഞ്ചിന് നടന്ന പീഢനം നടന്നതെന്ന് പരാതിയിൽ പറയുന്നുണ്ടെങ്കിലും കന്യാസ്ത്രീയുടെ ബന്ധുവിൻറെ ആദി കുർബ്ബാന ചടങ്ങിന് ഇരുവരും ഒരുമിച്ചാണ് എത്തിയത്. ഇതിൻറെ വീഡിയോ പ്രതിഭാഗം ഹാജരാക്കി.

ALSO READ: Nun Rape Case | കന്യാസ്ത്രീ ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കുറ്റ വിമുക്തൻ

മദർ സുപ്പീരിയർ സ്ഥാനത്ത് നിന്നും നീക്കിയ ശേഷമാണ് ഇരയായ കന്യാസ്ത്രീ ബിഷപ്പിനെതിരെ കുറവിലങ്ങാട് പള്ളി വികാരിക്കപം  മാർ ജോർജ്ജ് ആലഞ്ചേരിക്കും പരാതി നൽകിയത്. ഇതിൽ സഭാ തർക്കങ്ങൾ മാത്രമാണെന്ന് പ്രതിഭാഗം പറയുന്നു.

കന്യാസ്ത്രീയുടെ വൈദ്യ പരിശോധന റിപ്പോർട്ട് പോലീസ് തിരുത്തിയെന്നാണ്  പ്രതിഭാഗം വാദിക്കുന്ന മറ്റൊരു കാര്യം. കന്യാസ്ത്രീയുടെ ബന്ധു ഇവർക്കെതിരെ ജലന്ധർ രൂപതയിൽ നൽകിയ പരാതിയും കോടതി മുഖവിലക്ക് എടുത്തിട്ടുണ്ട്.

ALSO READ: Nun Rape Case | രണ്ട് തവണയും ഫ്രാങ്കോ മുളക്കലിന് ജാമ്യം 105 ദിവസ വിചാരണ, ബലാത്സംഗ കേസിലെ നാൾ വഴികൾ

289 പേജുള്ള വിധി ന്യായത്തിൽ ആറ് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചിട്ടുണ്ട്. മെറ്റീരിയൽ എവിഡൻസ് എന്ന നിലയിൽ അഞ്ച് തെളിവുകളാണ്  പോലീസ് ഹാജരാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News