Crime News: വിദ്യാർത്ഥിനിയില്‍ നിന്നും ഫുൾ ചാർജ് ഈടാക്കി; ചോദ്യം ചെയ്ത രക്ഷിതാവിനെ ബസ് കണ്ടക്ടർ മർദ്ദിച്ചു

The bus conductor beat up the interrogated parent: ഫുൾ ചാർജ് എന്ന നിലയിൽ 13 രൂപയാണ് ഈടാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Jun 2, 2023, 04:08 PM IST
  • യൂണിഫോം ധരിക്കാതെ കയറിയ വിദ്യാർത്ഥികളിൽ നിന്നുമാണ് ഫുൾ ചാർജ് വാങ്ങിയത്.
  • ഇത് അന്വേഷിച്ചെത്തിയ പിതാവിനെ കണ്ടക്ടർ കൈയ്യേറ്റം ചെയ്യുകയായിരുന്നു.
Crime News: വിദ്യാർത്ഥിനിയില്‍  നിന്നും ഫുൾ ചാർജ് ഈടാക്കി; ചോദ്യം ചെയ്ത രക്ഷിതാവിനെ ബസ് കണ്ടക്ടർ മർദ്ദിച്ചു

തൃശ്ശൂർ: സ്കൂൾ വിദ്യാർത്ഥിനിയില്‍  നിന്നും ഫുൾ ചാർജ് ഈടാക്കിയ ബസ്സ് ജീവനക്കാരെ ചോദ്യം ചെയ്ത രക്ഷിതാവിന് മർദ്ധനം. .തൃശ്ശൂര്‍ - മരോട്ടിച്ചാല്‍ റൂട്ടിലോടുന്ന 'കാര്‍ത്തിക' ബസിലെ കണ്ടക്ടറാണ് രക്ഷിതാവിനെ മര്‍ദ്ദിച്ചത്. യൂണിഫോം ധരിക്കാതെ കയറിയ വിദ്യാർത്ഥികളിൽ നിന്നുമാണ് ഫുൾ ചാർജ് വാങ്ങിയത്. ഇത് അന്വേഷിച്ചെത്തിയ പിതാവിനെ കണ്ടക്ടർ കൈയ്യേറ്റം ചെയ്യുകയായിരുന്നു. മര്‍ദ്ദനമേറ്റ സജി  ആശുപത്രിയിലെത്തി ചികിത്സ തേടി. സംഭവത്തില്‍ കണ്ടക്ടര്‍ വെട്ടുകാട് സ്വദേശി അഖിലിനെതിരെ ഒല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.‌ മരോട്ടിച്ചാലിൽ നിന്നും മാന്ദാമംഗലത്തെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലേക്ക് പോയ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയിൽ നിന്നുമാണ് യൂണിഫോം ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഫുൾ ചാർജ് എന്ന നിലയിൽ 13 രൂപ ഈടാക്കിയത്. ഇത് ചോദ്യം ചെയ്ത രക്ഷിതാവ് മരോട്ടിച്ചാൽ സ്വദേശി നെടിയാനിക്കുഴിയിൽ സജിയെയാണ് തൃശ്ശൂര്‍ മാന്ദാമംഗലം മരോട്ടിച്ചാൽ റൂട്ടിൽ സർവ്വീസ് നടത്തുന്ന കാർത്തിക ബസിലെ കണ്ടക്ടർ മർദ്ദിക്കുകയും ബസിൽ നിന്ന് തള്ളി താഴെ ഇടുകയും ചെയ്തത്. 

ALSO READ: കോഴിക്കോട് വിജിലന്‍സ് ജീവനക്കാരനേയും ഭാര്യയേയും വീട്ടുമുറ്റത്തെ പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സംഭവം കണ്ട് സ്ഥലത്ത് ഉണ്ടായ നാട്ടുകാർ ചേർന്ന് ബസ് തടഞ്ഞിട്ടതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഒല്ലൂർ പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. കൂടാതെ കുട്ടിയുടെ രക്ഷിതാവ് കണ്ടക്ടർക്കെതിരെ പോലീസിൽ പരാതിയും നൽകി. സ്കൂൾ തുറന്ന് ആദ്യ ദിനത്തിൽ തന്നെ യൂണിഫോം ധരിച്ചില്ല എന്ന കാരണത്താൽ ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്നും പെൺകുട്ടിക്ക് നേരെ ഉണ്ടായ മോശം പെരുമാറ്റത്തിൽ നാട്ടുകാരും പ്രതിഷേധം രേഖപ്പെടുത്തി. 

അതേസമയം  കാമുകൻ ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി  കൊലപ്പെടുത്തിയ കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് ജാമ്യമില്ല. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ​കേസിൽ ഒന്നാം പ്രതിയായ ​ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തളളിയത്.  ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത് ജഡ്ജി വിദ്യാധരനാണ്. പ്രതിയെ കസ്റ്റഡിയിൽ വച്ച് തന്നെ വിചാരണ നടത്താൻ പ്രോസിക്യൂഷന് നേരത്തെ കോടതി അനുമതി നൽകിയിരുന്നു. ​ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കും എന്നും വിചാരണയെ അത് പ്രതികൂലമായി  ബാധിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മയെ ജാമ്യത്തിൽ വിടുന്നത് അപകടമാണെന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News