കഞ്ചാവുകേസ് പ്രതി ആയുധവുമായെത്തി ആക്രമണവും ഭീഷണിയും നടത്തുന്നതായി പരാതി; പ്രദേശത്ത് ഭീകരാന്തരീക്ഷം

 കൊയ്ത്തൂര്‍ക്കോണം സ്വദേശി ലിനു, കാരമുട് സ്വദേശിനി ജാസ്മിന്‍, ഹനീഫ എന്നിവരുടെ വീടുകളിലും, പ്രദേശത്തെ പള്ളിയിലും കയറി ഇയാൾ ആക്രമണം നടത്തി

Written by - Zee Malayalam News Desk | Last Updated : May 22, 2023, 10:52 AM IST
  • വീട്ടുകാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുന്ന സിസിടിവി ക്യാമറാ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
  • കാരമൂട് ജാസ്മിന്റെ വീട്ടില്‍ ഒരു ദിവസം തന്നെ അഞ്ചു തവണയാണ് ഇയാളെത്തി ഭീഷണിപ്പെടുത്തിയത്
  • നവാസിനെതിരെ മംഗലപുരം, പോത്തന്‍കോട് പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്
കഞ്ചാവുകേസ് പ്രതി ആയുധവുമായെത്തി ആക്രമണവും ഭീഷണിയും നടത്തുന്നതായി പരാതി; പ്രദേശത്ത് ഭീകരാന്തരീക്ഷം

തിരുവനന്തപുരം: ജയിൽമോചിതനായ കഞ്ചാവുകേസ് പ്രതി ആയുധവുമായെത്തി വീടുകളിലും പളളിയിലും ആക്രമണവും ഭീഷണിയും നടത്തുന്നതായി പരാതി. പോത്തന്‍കോട് കൊയ്ത്തൂര്‍കോണം സ്വദേശി നവാസാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.കഞ്ചാവുകേസിൽ പിടികൂടാൻ പൊലീസിന് വിവരം നൽകിയെന്നാരോപിച്ചാണ് പോത്തൻകോട്ടും മംഗലപുരത്തും പ്രതിയുടെ വിളയാട്ടം.

 കൊയ്ത്തൂര്‍ക്കോണം സ്വദേശി ലിനു, കാരമുട് സ്വദേശിനി ജാസ്മിന്‍, ഹനീഫ എന്നിവരുടെ വീടുകളിലും, പ്രദേശത്തെ പള്ളിയിലും കയറി ഇയാൾ ആക്രമണം നടത്തി. വീട്ടുകാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുന്ന സിസിടിവി ക്യാമറാ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.  കാരമൂട് ജാസ്മിന്റെ വീട്ടില്‍ ഒരു ദിവസം തന്നെ  അഞ്ചു തവണയാണ് ഇയാളെത്തി ഭീഷണിപ്പെടുത്തിയത്.

Also Read: പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
 
സംഭവത്തില്‍ ലിനു പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കി. രണ്ടുദിവസം മുമ്പ് ഖബറടി മുസ്ലിം ജമാഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറി ഷിഹാബുദ്ദീനെ നവാസ് മര്‍ദ്ദിച്ചിരുന്നു. നവാസിനെതിരെ മംഗലപുരം, പോത്തന്‍കോട് പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചെങ്കിലും  സംഭവശേഷം നവാസ് ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്. മംഗലപുരം, പോത്തന്‍കോട് പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ് നവാസ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News