Gold Smuggling: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടികൂടിയത് 1123 ഗ്രാം സ്വര്‍ണം

Crime News: 4 ക്യാപ്‌സ്യൂളുകളായി 1123 ഗ്രാം സ്വര്‍ണമാണു ഇയാൾ കടത്താൻ ശ്രമിച്ചത്. സംഭവത്തില്‍ ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശി ടി.ടി. ജംഷീറിനെ പോലീസ് അറസ്റ്റ് ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Jun 21, 2024, 05:18 PM IST
  • കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണവേട്ട
  • 4 ക്യാപ്‌സ്യൂളുകളായി 1123 ഗ്രാം സ്വര്‍ണമാണു ഇയാൾ കടത്താൻ ശ്രമിച്ചത്
  • സംഭവത്തില്‍ ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശി ടി.ടി. ജംഷീറിനെ പോലീസ് അറസ്റ്റ് ചെയ്തു
Gold Smuggling: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടികൂടിയത് 1123 ഗ്രാം സ്വര്‍ണം

കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണവേട്ട. പിടികൂടിയത് ഒരു കിലോയിലേറെ സ്വർണം. ദോഹയില്‍ നിന്നും മൂന്നു മണിയോടെ എത്തിയ യാത്രക്കാരനില്‍ നിന്നാണ് എയര്‍പോര്‍ട്ട് പോലീസ് സ്വര്‍ണം പിടികൂടിയത്. 

Also Read: ക്വട്ടേഷൻ നൽകിയ വനിതാ സുഹൃത്ത് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ!

 

4 ക്യാപ്‌സ്യൂളുകളായി 1123 ഗ്രാം സ്വര്‍ണമാണു ഇയാൾ കടത്താൻ ശ്രമിച്ചത്. സംഭവത്തില്‍ ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശി ടി.ടി. ജംഷീറിനെ പോലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ ഇയാളിൽ സംശയം തോന്നിയ എയര്‍പോര്‍ട്ട് പോലീസും സ്‌ക്വാഡും ചേര്‍ന്ന് മട്ടന്നൂര്‍ കൂത്തുപറമ്പ് റോഡില്‍ വച്ച് പിടികൂടുകയായിരുന്നു. 

Also Read: ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ്റെ ഭാര്യ ഉമെ അഹമ്മദ് ഷിഷിർ ആരാണെന്ന്‌ അറിയാം...

 

പരിശോധനയില്‍ കാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണം ഇയാളിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. കണ്ണൂര്‍ സിറ്റി കമ്മിഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ നിരീക്ഷണത്തിലാണ് പ്രതി കുടുങ്ങിയത്.

കോഴിക്കോട്ട് പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി രണ്ടു പേർക്ക് ദാരുണാന്ത്യം! 

കൂടരഞ്ഞി കുളിരാമൂട്ടിയിൽ നടന്ന വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം.  അപകടത്തിൽ കുളിരുമുട്ടി സ്വദേശികളായ ജോൺ കമുങ്ങുംതോട്ടിൽ, സുന്ദരൻ പുളിക്കുന്നത്ത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടം നടന്നത് രാവിലെ 9:40 ഓടെയായിരുന്നു. 

Also Read: വരുന്ന 60 ദിവസത്തേക്ക് ഇവർക്കിനി തിരിഞ്ഞുനോക്കേണ്ടി വരില്ല, നിങ്ങളും ഉണ്ടോ?

 

പൂവാറാന്തോട്ടിൽ നിന്ന് താഴേക്ക് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേർ ബസ് കാത്തുനിൽക്കുന്ന കടയ്ക്ക് മുന്നിലായിരുന്നു അപകടം നടന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News