കൊല്ലം: കുടുംബപ്രശ്നം ചര്‍ച്ച ചെയ്യുന്നതിനിടെ മര്‍ദ്ദനമേറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ചു. തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേല്‍ (60) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. സിപിഎമ്മിൻറെ ഇടക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി അംഗമാണ് മരിച്ച സലിം.
പാലോലിക്കുളങ്ങര ജമാഅത്ത് ഓഫീസില്‍ വെച്ചായിരുന്നു ചർച്ച. ചര്‍ച്ചക്കിടെ സംഘര്‍ഷം ഉണ്ടാവുകയും മർദ്ദനമേറ്റ് സലിം കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടൻ കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ജമാഅത്ത് പ്രസിഡൻറ് കൂടിയാണ് മരിച്ച സലിം.
ഇതേ തുടർന്ന് ചവറ, കൊട്ടുകാടു നിന്നെത്തിയ സംഘത്തിന്റെ പേരില്‍ ജമാഅത്ത് ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്കി. കരുനാഗപ്പള്ളി പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ തൊടിയൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുന്നു. ഷീജ സലിം ആണ് ഭാര്യ. മക്കള്‍: സജില്‍ (കോണ്ട്രാക്ടര്), വിജില്‍ (ഗള്‍ഫ്). മരുമക്കള്‍: ശബ്ന, തസ്നി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.