Hanging death: എസ്ഐയുടെ വീട്ടിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

Youth found hanged death: തൃക്കുന്നപ്പുഴ വലിയ പറമ്പ് സ്വദേശി സൂരജിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jan 30, 2023, 12:56 PM IST
  • എസ്ഐയുടെ വീടിനോട് ചേർന്നുള്ള ഷെഡിലാണ് സൂരജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
  • കനകക്കുന്ന് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
  • സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മരിച്ച യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു
Hanging death: എസ്ഐയുടെ വീട്ടിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

ആലപ്പുഴ: ഗ്രേഡ് എസ്ഐയുടെ വീട്ടിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ് കുമാറിൻ്റെ മുതുകുളം പഞ്ചായത്ത് രണ്ടാം വാർഡിൽ ചേപ്പാട് കന്നിമേലുള്ള വീട്ടിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കുന്നപ്പുഴ വലിയ പറമ്പ് സ്വദേശി സൂരജിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

എസ്ഐയുടെ വീടിനോട് ചേർന്നുള്ള ഷെഡിലാണ് സൂരജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കനകക്കുന്ന് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മരിച്ച യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു. സൂരജിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് സൂരജിന്റെ പിതാവിന്റെ സഹോദരി ഭർത്താവ് പ്രസന്നൻ ആവശ്യപ്പെട്ടു.

ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പ്രതി പോലീസ് കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം കാലടിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. രത്നാവതി (35) ആണ് കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ചാണ് രത്നാവതിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവ് മുകേഷ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംശയമാണ് കൊലപാതക കാരണമെന്ന് പ്രതി മൊഴി നൽകിയതായി പോലീസ് പറയുന്നു. 

ഇന്നലെ രാത്രി മുകേഷ് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. സംശയം തോന്നിയ പോലീസ് മുകേഷിനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. രത്നാവതിയും മുകേഷും തമിഴ്നാട് സ്വദേശികളാണ്. ഏറെ കാലമായി കാലടിയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇവർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News