Murder | ഇടുക്കിയിൽ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ

സംഭവുമായി ബന്ധപ്പെട്ട് സുഹൃത്ത് ചേലപ്ലാക്കൽ അരുണിനെ നാട്ടുകാർ തടഞ്ഞ് വച്ച് പോലീസിന് കൈമാറി.

Written by - Zee Malayalam News Desk | Last Updated : Jan 23, 2022, 07:33 AM IST
  • രാത്രി എട്ട് മണിയോടെ അരുണിന്റെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്
  • അരുൺ ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ വച്ച് ഇരുവരും മദ്യപിക്കുന്നത് പതിവായിരുന്നു
  • മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയും തുടർന്ന് അരുൺ വാക്കത്തിയെടുത്ത് സനലിനെ വെട്ടുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്
Murder | ഇടുക്കിയിൽ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ

ഇടുക്കി: ഇടുക്കിയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി.  പൂച്ചപ്ര കല്ലംപ്ലാക്കൽ സനൽ ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് സുഹൃത്ത് ചേലപ്ലാക്കൽ അരുണിനെ നാട്ടുകാർ തടഞ്ഞ് വച്ച് പോലീസിന് കൈമാറി.

രാത്രി എട്ട് മണിയോടെ അരുണിന്റെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. അരുൺ ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ വച്ച് ഇരുവരും മദ്യപിക്കുന്നത് പതിവായിരുന്നു. ശനിയാഴ്ച്ച രാത്രി മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയും തുടർന്ന് അരുൺ വാക്കത്തിയെടുത്ത് സനലിനെ വെട്ടുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തി നോക്കിയപ്പോൾ സനൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ അരുണിനെ തടഞ്ഞ് വച്ചു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് കാഞ്ഞാറിൽ നിന്ന് എത്തിയ പൊലീസ് അരുണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സനലിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News