Kattakkada POCSO Case: കാട്ടാക്കട പോക്സോ കേസ് പ്രതിക്ക് കഠിന തടവും പിഴയും

പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിൽ പറയുന്നു  പിഴത്തുക ഒടുക്കി ഇല്ലെങ്കിൽ എട്ട് മാസം അധിക കഠിനതടവ് അനുഭവിക്കണം.

Written by - Zee Malayalam News Desk | Last Updated : May 16, 2024, 07:45 PM IST
  • കാട്ടാക്കട കള്ളിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ച് വർഷം കഠിനതടവും മുപ്പതിനായിരം രൂപപിഴയും കാട്ടാക്കട അതിവേഗ പോക്സോ കോടതി വിധിച്ചു.
  • കള്ളിക്കാട് വില്ലേജിൽ മുകുന്ദറ ദേശത്ത് നെയ്യാർ ഡാം പെരിഞ്ഞാം ജയാ നിവാസിൽ രാമചന്ദ്രൻ മകൻ 45 വയസ്സുള്ള ജയകുമാർ എന്ന ജയനെയാണ് പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്.
Kattakkada POCSO Case: കാട്ടാക്കട പോക്സോ കേസ് പ്രതിക്ക് കഠിന തടവും പിഴയും

തിരുവനന്തപുരം: കാട്ടാക്കട കള്ളിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ച് വർഷം കഠിനതടവും മുപ്പതിനായിരം രൂപപിഴയും കാട്ടാക്കട അതിവേഗ പോക്സോ കോടതി വിധിച്ചു. കള്ളിക്കാട് വില്ലേജിൽ മുകുന്ദറ ദേശത്ത് നെയ്യാർ ഡാം പെരിഞ്ഞാം ജയാ നിവാസിൽ  രാമചന്ദ്രൻ മകൻ 45 വയസ്സുള്ള ജയകുമാർ  എന്ന ജയനെയാണ്  പോക്സോ കോടതി ജഡ്ജി എസ്  രമേഷ് കുമാർ  ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിൽ പറയുന്നു  പിഴത്തുക ഒടുക്കി ഇല്ലെങ്കിൽ എട്ട് മാസം അധിക കഠിനതടവ് അനുഭവിക്കണം.

പാലോട് കരിമൻകോട്  ഭർത്താവ് ഭാര്യയെ വെട്ടിയും കല്ല് കൊണ്ട് ഇടിച്ചും ഗുരുതരമായി പരിക്കേൽപ്പിച്ചു

പാലോട് കരിമൻകോട്  ഭർത്താവ് ഭാര്യയെ വെട്ടിയും കല്ല് കൊണ്ട് ഇടിച്ചും ഗുരുതരമായി പരിക്കേൽപ്പിച്ചു. വേലൻമുക്ക് ഷൈനി ഭവനിൽ ഗിരിജ ( 36) നെയാണ് ഭർത്താവായ പാലോട് പച്ച പുളളിപ്പച്ച തടത്തരികത്തു വീട്ടിൽ  സോജി (42) വെട്ടിയും കല്ലടുത്ത് ഇടിച്ചും ഗുരുതരമായി പരിക്കേൽപ്പിച്ചത്.പാങ്ങോട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇരുവരും തമ്മിൽ ഒന്നര വർഷമായി  പിണങ്ങി കഴിയുകയായിരുന്നു. എന്നാൽ ഈ അടുത്ത ദിവസങ്ങളിൽ ഫോണിൽ ഇരുവരും തമ്മിൽ ബന്ധപ്പെടുമായിരുന്നു. ഇന്ന് രാവിലെ 9:30 മണിയോടെ മൈലമൂട് ജംഗ്ഷനിൽ നിന്നും വച്ച് കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന ഭാര്യയെ ബൈക്കിൽ കയറ്റി പാലോട് കരിമൻകോട് വനത്തിൽ കൊണ്ടുപോയി സംസാരിച്ച് പിണങ്ങിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. 

ALSO READ: കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവം: ഡോക്ടർക്ക് സസ്പെൻഷൻ

11 മണിയോടെ വെട്ടുകത്തി കൊണ്ടും കല്ലുകൊണ്ടും മറ്റും ആക്രമിച്ച് സാരമായി പരിക്കേൽപ്പിച്ചത് കണ്ട നാട്ടുകാർ  തടഞ്ഞുവച്ച് പോലീസിൽ അറിയിച്ചു. ഗുരുതര പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് തുടർ നടപടികൾ സ്വീകരിച്ചു വരുന്നതായി പോലീസ് പറഞ്ഞു.  രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഇവർക്കുള്ളത്.ഒരു കുട്ടി ഭിന്നശേഷി കുട്ടിയാണ് ആകുന്നു. ഗിരിജ വീട്ടുജോലിക്കും മറ്റും ആണ് പോകുന്നത്. സോജി കൂലിപ്പണിക്കാരനാണ്. ഇയാൾക്ക് നിലവിൽ മറ്റ് കേസുകളുള്ളതായി അറിയില്ലെന്ന് പോലീസ് പറഞ്ഞു.

Trending News