അണയുന്ന നിലവിളക്കുകൾ: അണയാത്ത കൊടും വേദനകൾ,അവളെ നിങ്ങളറിയില്ലേ?

അത് അസഭ്യം പറച്ചിലിൽ തുടങ്ങി കൊലപാതകത്തിലേക്ക് വെറും നിസ്സാരമായി എത്തി കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ അതിലേക്ക് എത്തിച്ചിരിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 21, 2021, 05:35 PM IST
  • 960 കളിലെ തന്നെ സ്ത്രീധന നിരോധന നിയമം പ്രാബല്യത്തിൽ വന്നു
  • 1984-ൽ ഇതിന് ദേഗഗതികൾ പോലും വന്നു
  • ഇപ്പോഴും ഇങ്ങിനെയൊരു നിയമം ഉണ്ടെന്ന് പോലും അറിയാത്തവർ നിരവധി. മാറ്റം വരുത്തേണ്ടത് നിങ്ങളുടെ വീടുകളിൽ നിന്നാണ്.
അണയുന്ന നിലവിളക്കുകൾ: അണയാത്ത കൊടും വേദനകൾ,അവളെ നിങ്ങളറിയില്ലേ?

അതീവ വേദനയോടെ ഒരു ദിവസം കൂടി കടന്നു പോവുകയാണ്. എണ്ണ കണക്കുകളിൽ ഒരു പെൺകുട്ടിക്ക് കൂടി ജീവൻ നഷ്ടമായിരിക്കുന്നു. എത്ര അടക്കി വെച്ചാലും പൊട്ടി വീഴുന്ന ഒരു കരച്ചിൽ ആ വീടുകളിൽ അലയടിക്കുന്നു. ഒാരോ മരണങ്ങളും ദുസ്വപ്നങ്ങളായി അവരുടെ മാതാപിതാക്കളെ വേട്ടയാടുന്നു. 

എഴുതിയും,പറഞ്ഞും,പഠിപ്പിച്ചും,ബോധവത്കരിച്ചിട്ടും പിന്നെയും ആവർത്തിക്കുകയാണ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ. അത് അസഭ്യം പറച്ചിലിൽ തുടങ്ങി കൊലപാതകത്തിലേക്ക് വെറും നിസ്സാരമായി എത്തി കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ അതിലേക്ക് എത്തിച്ചിരിക്കുന്നു.

കൊല്ലം ശൂരനാട് ഇന്ന് മരിച്ചത് വിസ്മയ ആയിരുന്നെങ്കിൽ. കഴിഞ്ഞ വർഷമായിരുന്നു അധികം ദൂരയല്ലാത്ത അഞ്ചലിൽ ഉത്ര എന്ന പെൺകുട്ടിയും പാമ്പ് കടിയേറ്റ് മരിച്ചത്. എല്ലാത്തിലും വില്ലനാകുന്നത് സ്ത്രീധനം തന്നെ. കൂടിയും കുറഞ്ഞും പല പേരുകളിൽ അതിപ്പോഴും നമ്മുടെ പെൺകുട്ടികളുടെ ജീവനും ജീവിതവും എടുത്തു കൊണ്ടിരിക്കുന്നു. 

രാജ്യത്ത് ഓരോ മണിക്കൂറിലും ഒരു സ്ത്രീ സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ദേശീയ ക്രൈം റിക്കാർഡ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് 1-1-2001 മുതൽ 31-12-2012 വരെയുള്ള കാലഘട്ടത്തിൽ 91202 സ്ത്രീധനമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം സംസ്ഥാനത്ത് ആറ് സ്ത്രീധന മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത് 2019-ൽ ഇത് 17 ആയിരുന്നു. കേസുകളുടെ എണ്ണമാണ് ശ്രദ്ധേയം.ഭർത്താവിൻറെയോ ഭർതൃവീട്ടുകാരുടെയും പീഢനം സംബന്ധിച്ച് 2021 ഏപ്രിൽ വരെ 1080 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 2715 ആയിരുന്നു. പുറത്തറിയുന്നവ ഇത്രയുമുണ്ടെങ്കിൽ  അറിയാത്തവ എത്രയുണ്ടെന്ന് ചിന്തിക്കാൻ പോലും ആവില്ല. പീഢനം സഹിച്ച്,വേദന സഹിച്ച് ഇനിയുമെത്രെയെത്ര പെൺകുട്ടികൾ വീടുകളിൽ കഴിയുന്നുണ്ടാവും.

തന്ന ഭർത്താവ് ഉപദ്രവിച്ചുവെന്ന് വിസ്മയ ബന്ധുവിനോട് പറഞ്ഞിരുന്നു. പിന്നീടവൾ എന്തിനാ വീട്ടിൽ നിന്നു? അതിനവളുടെ ബന്ധുക്കൾ അവളെ നിർബന്ധിച്ചിരുന്നോ. ഭർത്താവിൻറെ മാതാപിതാക്കൾ ഇതൊന്നുമറിഞ്ഞിരുന്നില്ലേ. ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ബാധ്യസ്ഥരാണ് ഒാരോരുത്തരും. അതോ ഉണ്ണി രാജൻ പി.ദേവിനെ പോലെയോ, അഞ്ചലിലെ സൂരജിനെ പോലെയോ ആയിരുന്നോ കിരണും.

1960 കളിലെ തന്നെ സ്ത്രീധന നിരോധന നിയമം പ്രാബല്യത്തിൽ വന്നു 1984-ൽ ഇതിന് ദേഗഗതികൾ  പോലും വന്നും ഇപ്പോഴും ഇങ്ങിനെയൊരു നിയമം ഉണ്ടെന്ന് പോലും അറിയാത്തവർ നിരവധി. മാറ്റം വരുത്തേണ്ടത് നിങ്ങളുടെ വീടുകളിൽ നിന്നാണ്. കെട്ടി ഉയർത്തിയ നിങ്ങളുടെ സ്റ്റാറ്റസ് കൊട്ടാരമല്ല.

പകരം മക്കളുടെ ശാന്തതയും സ്വസ്ഥതയുമാണ് ഏറ്റവും വലുതെന്ന് തിരിച്ചറിയണം. അതൊരു ചോദ്യമാണ്. വിസ്നമയയെ പോലെ ആയിരങ്ങൾ പെൺകുട്ടികൾ  സമൂഹത്തിനോട് ചോദിക്കുന്നു. അല്ലെങ്കിൽ 10ഒ 20ഒ സെക്കൻറ് ദൈർഘ്യമുള്ള സ്റ്റാറ്റ്സ് മാത്രമായി ഒാരോ മരണങ്ങളും മാറും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News