കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ കെഎസ്ആര്‍ടിസി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. കോഴിക്കോട് കായണ്ണ നരയംകുളം സ്വദേശി അനീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read: മിഷൻ ബേലൂർ മഗ്ന ദൗത്യം തുടരുന്നു; വയനാട്ടിൽ ഇന്ന് ഹർത്താൽ
അനീഷ് ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജില്‍ മുറി എടുത്തത്. ഇതിനിടയിൽ അനീഷിനെ കാണാനില്ലെന്നും പറഞ്ഞ് ഇന്ന് രാവിലെ കൂരാച്ചുണ്ട് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനീഷിനെ ലോഡ്ജിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read: ഇൻഡൊനീഷ്യയിൽ സൗഹൃദ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോൾ താരം മരിച്ചു; വീഡിയോ പുറത്ത്
അനീഷിനെ കാസര്‍ഗോട്ടേയ്ക്ക് സ്ഥലം മാറ്റിയിരുന്നു. അതുമായി ബന്ധപ്പെട്ടുണ്ടായ മാനസിക പ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കസബ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.