കോട്ടയം: നായ്ക്കളുടെ മറവിൽ വീട്ടിൽ കഞ്ചാവ് കച്ചവടം നടത്തിയ റോബിൻ ജോർജുമായി തെളിവെടുപ്പ് നടത്തി. കുമാരനല്ലൂരിൽ റോബിൻ നായ്ക്കൾക്ക് പരിശീലനം നൽകുന്ന ഡെൽറ്റ 9-ൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. റോബിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ടോടെയാണ് നായ പരിശീലനകേന്ദ്രത്തിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തിയിരുന്ന റോബിൻ ജോർജിനെ പോലീസ് പിടികൂടിയത്. കേരളാ പോലീസും തമിഴ്നാട് പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് തെങ്കാശിയിൽ നിന്ന് ഇയാളെ പിടികൂടിയത്. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസ് അന്വേഷണം. ഇതിൽ ഒരു സംഘം തമിഴ്നാട്ടിലേക്ക് പോയി. റോബിന്റെ പിതാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചത്.
തുടർന്ന് തെങ്കാശിയിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇന്ന് രാവിലെ ഗാന്ധി നഗർ പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇയാളെ ചോദ്യം ചെയ്യുകയും, പിന്നാലെ വാടകയ്ക്ക് താമസിച്ചിരുന്ന കുമാരനല്ലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. ഇയാൾ നായ പരിശീലനം നടത്തുന്ന ഡെൽറ്റ 9 എന്ന സ്ഥാപനവും ഇവിടെയാണ് പ്രവർത്തിക്കുന്നത്. സുഹൃത്തായ അനന്ദുവാണ് കഞ്ചാവ് കൊണ്ടുവെച്ചതെന്ന് തെളിവെടുപ്പിനിടെ റോബിൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം റോബിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു. പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടികളാണ് റോബിൻ ജോർജ് നൽകുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും കെ കാർത്തിക് വ്യക്തമാക്കി.
റോബിന്റെ പിതാവ് ഒരു തട്ടുകട നടത്തുന്നുണ്ട്. ഇവിടെ തൊഴിലാളിയായി നിൽക്കുന്ന വ്യക്തി തെങ്കാശി സ്വദേശിയാണ്. അയാളുടെ പരിചയത്തിലാണ് പ്രതി തെങ്കാശിയിലേക്ക് കടന്നതെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നാടിന്റെ പല ഭാഗങ്ങളിൽ നിന്നും റോബിൻ കഞ്ചാവ് എത്തിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ