Crime News: ലഹരി ഉപയോഗിച്ചെത്തി സ്വന്തം വീടിനു തീയിട്ടു; പ്രതി അറസ്റ്റിൽ

Crime News: ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിൽ വലിയ നാശനഷ്ടം ഒഴിവായതായും ഇയാൾ പതിവായി മദ്യമുൾപ്പടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വ്യക്തിയാണെന്നും പോലീസ് വ്യക്തമാക്കി.  

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 10:42 AM IST
  • ലഹരി ഉപയോഗിച്ചെത്തിയ മധ്യവയസ്ക്കൻ വീടിന് തീയിട്ടു
  • സംഭവം നടന്നത് ഇന്നലെ വൈകുന്നരം അഞ്ചു മണിയോടെയായിരുന്നു
  • വീട്ടുപകരണങ്ങൾ പൂർണ്ണമായും കത്തി നശിച്ചു
Crime News: ലഹരി ഉപയോഗിച്ചെത്തി സ്വന്തം വീടിനു തീയിട്ടു; പ്രതി അറസ്റ്റിൽ

പത്തനംതിട്ട: അങ്ങാടിക്കലിൽ ലഹരി ഉപയോഗിച്ചെത്തിയ മധ്യവയസ്ക്കൻ വീടിന് തീയിട്ടു. ചാരുമുരിപ്പിൽ സുനിൽ എന്ന നാൽപ്പത്തിയഞ്ചുകാരനാണ് വീടിനു തീയിട്ടത്. സംഭവം നടന്നത് ഇന്നലെ വൈകുന്നരം അഞ്ചു മണിയോടെയായിരുന്നു.  വീട്ടുപകരണങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. സുനിലും അമ്മയുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. 

Also Read: വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ഉടമയെ മർദ്ദിച്ച കേസിൽ രണ്ടുപേർ പിടിയിൽ

സംഭവം നടക്കുന്ന സമയത്ത് സുനിലിൻ്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. അലമാരയിൽ ഉണ്ടായിരുന്ന തുണികൾ വാരിയിട്ട് വിറക് അടുക്കിയിട്ടാണ് ഇയാൾ തീ കൊളുത്തിയത്.  സംഭവം കണ്ട വാർഡ് അംഗം ഫയർഫോഴ്സിനെ വിവരമറിയിച്ചു. വീടിനു തീ പിടിച്ച വിവരം അറിഞ്ഞ സമീപവാസികൾ സ്ഥലത്തെത്തുകയും ഉടൻ തന്നെ ഗ്രാമപഞ്ചായത്തംഗത്തെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് അദ്ദേഹമാണ് അടൂരിലെ ഫയർഫോഴ്സ് യൂണിറ്റിനെ വിവരം അറിയിച്ചത്.  ഫയർഫോഴ്സെത്തിയപ്പോഴേക്കും ഇലക്ട്രിക് ഉപകരണങ്ങൾ, ജനൽ, കതക്, തുണി, തടി കൊണ്ടുള്ള ഉപകരണങ്ങൾ എന്നിവ കത്തി നശിച്ചിരുന്നു.  മാനസികാസ്വാസ്ഥ്യം കാണിച്ച സുനിലിനെ സംഭവ സ്ഥലത്തു നിന്നും ഫയർഫോഴ്സ് അംഗങ്ങൾ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. 

Also Read: ഇടവം രാശിയിൽ ചൊവ്വ നേർരേഖയിൽ; 4 ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!

ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിൽ വലിയ നാശനഷ്ടം ഒഴിവായതായി പോലീസ് അറിയിച്ചു.  മാത്രമല്ല ഇയാൾ പതിവായി മദ്യമുൾപ്പടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വ്യക്തിയാണെന്നും സ്ഥലത്തെ ചെറിയ പ്രശ്നക്കാരാണെന്നും സുനിലെന്ന് പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News