തിരുവനന്തപുരം: വ്യാപാര സ്ഥാപനത്തിൽ അതിക്രമം കാണിച്ച രണ്ടുപേർ പോലീസ് പിടിയിൽ. കടയുടമയുമായി ഉണ്ടായിരുന്ന മുൻവൈരാഗ്യത്തിന്റെ അടിസ്ഥാനത്തിൽ വ്യാപാര സ്ഥാപനത്തിൽ കയറി കടയുടമയേയും തൊഴിലാളികളെയും മർദ്ദിച്ച കേസിൽ രണ്ടുപേരെ കിളിമാനൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Also Read: കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ
കാരേറ്റ് പ്രവർത്തിക്കുന്ന സ്റ്റീൽ ഇന്ത്യ എന്ന വ്യാപാരസ്ഥാപനത്തിൽ അതിക്രമിച്ചു കയറി ഉടമയെ ആക്രമിക്കുകയും സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്യുകയും ചെയ്തപ്പോൾ തടയാൻ എത്തിയ തൊഴിലാളിയെ കഠിനമായി ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു. ഈ കേസിലാണ് കാട്ടുമ്പുറം സ്വദേശികളായ ജിജു, ജിജിൻ എന്നിവരെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ സീനിയർ സിവിൽ പോലീസ് ഓഫീസറായ ബിനു സിവിൽ പോലീസ് ഓഫീസർ ശ്രീരാജ് എന്നിവർ സി ചേർന്ന് അറസ്റ്റ് ചെയ്തത്
Also Read: ഇടവം രാശിയിൽ ചൊവ്വ നേർരേഖയിൽ; 4 ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!
പരീക്ഷ എഴുതാൻ അനുവദിച്ചില്ല; മലയാളി വിദ്യാർത്ഥി ജീവനൊടുക്കി
കോഴിക്കോട്: പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് മലയാളി വിദ്യാർത്ഥി ചെന്നൈയിൽ ജീവനൊടുക്കി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് ആണ് മരിച്ചത്. ചെന്നൈ എസ്ആർഎം കോളജിലെ റെസ്പിറേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു മരിച്ച ആനിഖ്. ഹാജർ കുറവെന്ന് കാരണത്താലാണ് വിദ്യാര്‍ത്ഥിയെ കോളേജ് അധികൃതര്‍ പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത്. നാളെ ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവം. പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്താണ് ആനിഖ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്.
Aslo Read: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ജനൽ ചില്ലുകൾ തകർന്നു; ആർക്കും പരിക്കില്ല
ഇന്നലെ ഉച്ച തിരിഞ്ഞ് കോഴിക്കോട് നടക്കാവിലെ വീട്ടിൽ വച്ചായിരുന്നു സംഭവം നടന്നത്. ആനിഖ് പരീക്ഷ എഴുതാനുളള തയ്യാറെടുപ്പിലായിരുന്നുവെന്നും എന്നാല്‍ ഹാജര്‍ കുറവെന്ന പേരില്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് അവസാന നിമിഷം കോളേജിൽ നിന്നും അറിയിപ്പ് വന്നുവെന്നും ഇതിന് ശേഷം കടുത്ത നിരാശയിലായിരുന്ന ആനിഖ് വീട്ടുകാര്‍ ഒരു വിവാഹ ചടങ്ങിന് പോയ സമയത്തായിരുന്നു ജീവനൊടുക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...