Crime News: മലപ്പുറം തിരൂരിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

Tirur Murder: തിരൂര്‍ ബസ്റ്റാന്‍ഡിന് സമീപം യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ചെറുതോട്ടത്തില്‍ ടെക്‌സ്‌റ്റൈൽസിന് മുന്‍വശത്ത് തിങ്കളാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 19, 2023, 01:26 PM IST
  • പറവണ്ണ സ്വദേശി ആദം (49) ആണ് കൊല്ലപ്പെട്ടത്
  • തിരൂര്‍ ബസ്റ്റാന്‍ഡിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്
  • യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയിട്ടുള്ളത്
  • മരിച്ച ആദം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്
Crime News: മലപ്പുറം തിരൂരിൽ യുവാവിനെ  കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

മലപ്പുറം: തിരൂരിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരൂർ നഗരത്തിലാണ് കൊലപാതകം നടന്നത്. തിരൂര്‍ ബസ്റ്റാന്‍ഡിന് സമീപം യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ചെറുതോട്ടത്തില്‍ ടെക്‌സ്‌റ്റൈൽസിന് മുന്‍വശത്ത് തിങ്കളാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പറവണ്ണ സ്വദേശി ആദം (49) ആണ് കൊല്ലപ്പെട്ടത്. തിരൂര്‍ ബസ്റ്റാന്‍ഡിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. യുവാവിനെ  കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയിട്ടുള്ളത്. മരിച്ച ആദം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ALSO READ: കമിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കല്ല് കെട്ടി മുതലകളുള്ള പുഴയില്‍ തള്ളി

ബസ് സ്റ്റാന്‍ഡ് പരിസരത്തെ കെട്ടിടവരാന്തയിൽ രക്തംവാര്‍ന്ന നിലയിലാണ് യുവാവിനെ ആളുകൾ കണ്ടത്. തുടര്‍ന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

രാത്രി ഉറങ്ങിക്കിടന്ന ആദമിനെ അജ്ഞാതന്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നി​ഗമനം. പോലീസ് തൊട്ടടുത്തുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. 2016ൽ ഓട്ടോ ഡ്രൈവർ ജാസിമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ആദം. ഓട്ടം പോകാത്തത് സംബന്ധിച്ച തർക്കത്തിനിടെയാണ് ആദം ജാസിമിനെ കുത്തി കൊന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News