കാസർഗോഡ്: ബന്ധുവായ യുവതിയെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വൈരാഗ്യത്തില്‍ ബന്ധുവായ യുവാവിനെ കുത്തിക്കൊന്നു. കാസർഗോഡ് മധൂര്‍ അറന്തോട് സ്വദേശി സന്ദീപിനെയാണ് കുത്തിക്കൊന്നത്. പ്രതിയായ പവന്‍രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകിട്ട് 3:30 ഓടെ കജംപാടിയില്‍ വെച്ചാണ് സന്ദീപിന് കുത്തേറ്റത്. ശേഷം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സന്ദീപ് ഇന്ന് മരിക്കുകയായിരുന്നു.
Also Read: ലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയിൽ കയറിയ നേപ്പാൾ സ്വദേശിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ പിടിയിൽ
സന്ദീപിന്റെ ബന്ധുവായ യുവതിയെ പവന്‍ രാജ് സ്ഥിരമായി ശല്യം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത് സന്ദീപ് ചോദ്യം ചെയ്തതിൽ ഉണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിന് മുൻപും സന്ദീപിന്റെ ഇളയമ്മയുടെ മകളെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയതിന് സന്ദീപും യുവതിയുടെ സഹോദരന്‍ ഷാരോണും ചേര്‍ന്ന് പ്രതിയെ താക്കീത് ചെയ്തിരുന്നു.
Also Read: ബുധ സൂര്യ സംഗമം ഈ 4 രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!
ഞായറാഴ്ച യുവതിയുടെ സഹോദരനായ ഷാരോണിന്റെ വീടിന്റെ നിര്‍മാണത്തിനായി കല്ലിറക്കിയിരുന്നു. അതിനുശേഷം സന്ദീപും ഷാരോണും ബൈക്കില്‍ വരുന്നതിനിടെ പ്രതി ഇരുവരെയും തടഞ്ഞുനിര്‍ത്തുകയും സന്ദീപിനെ കത്തിക്കൊണ്ട് കഴുത്തില്‍ കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആദ്യം കാസർഗോഡുള്ള ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണമടയുകയായിരുന്നു. കേസിലെ പ്രതിയായ പവൻ രാജ് കെഎസ്ഇബി കരാര്‍ ജോലിക്കാരനാണ്. സംഭവം നടന്നതിന് പിന്നാലെ ഇയാൾ ഒളിവില്‍ പോയിരുന്നു.
Rathinirvedam: പപ്പുമാരും രതിച്ചേച്ചിമാരും ഒരൊറ്റ ഫ്രെയിമിൽ; അമ്മ യോഗത്തിൽ അപൂർവ്വ സംഗമം
മലയാളികൾ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളാണ് പപ്പുവും രതിയും. ഇവർ ഒരേ ഫ്രെയിമിൽ വന്നാലോ. അതേ... താരസംഘടനയായ അമ്മയുടെ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിൽ ഒരു അപൂർവ സംഗമം നടന്നിരിക്കുകയാണ്. അതായത് മലയാളികൾ എന്നും ഓർത്തിരിക്കുന്ന പപ്പു, രതി എന്നീ കഥാപാത്രങ്ങളെ രണ്ട് കാലഘട്ടത്തിലായി തിരശ്ശീലയിലെത്തിച്ച താരങ്ങളുടെ കൂടിച്ചേരലാണ് കൗതുകം സൃഷ്ടിച്ചിരിക്കുന്നത്. 'തിനിർവേദം എന്ന ചിത്രത്തിലെ അഭിനേതാക്കളായ ജയഭാരതി, കൃഷ്ണചന്ദ്രൻ, ശ്വേത മേനോൻ, ശ്രീജിത്ത് വിജയ് എന്നിവരാണ് ഒരൊറ്റ ഫ്രെയിമിലെത്തിയത്.
Also Read: Rajyog 2023: മഹാകേദാർ രാജയോഗം ഈ രാശിക്കാർക്ക് നൽകും കോടീശ്വര യോഗം!
രതിനിർവേദം പുറത്തിറങ്ങിയത് 1978 ലാണ്. പദ്മരാജന്റെ തിരക്കഥയിൽ ഭരതനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. കൗമാര പ്രായക്കാരനായ പപ്പുവും അവന്റെ രതിച്ചേച്ചിയും തമ്മിലുള്ള സ്നേഹബന്ധത്തെക്കുറിച്ച് പറഞ്ഞ ചിത്രത്തിൽ പപ്പുവായി കൃഷ്ണചന്ദ്രനും രതിയായി ജയഭാരതിയുമാണ് അന്ന് വേഷമിട്ടത്. രതിനിർവേദത്തിന്റെ റീമേക്ക് പുറത്തിറങ്ങുന്നത് 2011 ലാണ്. ചിത്രം സംവിധാനം ചെയ്തത് ടി കെ രാജീവ്‍കുമാർ ആയിരുന്നു. ചിത്രത്തിൽ പപ്പുവായി ശ്രീജിത്ത് വിജയ് എത്തിയപ്പോൾ രതിയായി വേഷമിട്ടത് ശ്വേത മേനോനാണ്. 33 വർഷത്തിനു ശേഷം പിറന്ന റീമേക്ക് ഏറെ ഓളമുണ്ടാക്കിയിരുന്നു.
കൃഷ്ണചന്ദ്രനാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പഴയതും പുതിയതുമായ പതിപ്പുകൾ ഒറ്റ ഫ്രെയിമിൽ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് കമന്റുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...