)
മലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തി ഒളിവില്‍ പോയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. നിലമ്പൂര്‍ പാലപറമ്പ് സ്വദേശി നമ്പിയത്ത് രാധാകൃഷ്ണനെയാണ് നിലമ്പൂര്‍ പോലീസും ഡാന്‍സാഫും ചേര്‍ന്ന് എറണാകുളം, വടക്കന്‍ പറവൂരില്‍ വെച്ച് പിടികൂടിയത്. ഈ മാസം ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ പരിചയം നടിച്ച് സമീപിച്ച പ്രതി ലൈംഗീകമായി പീഢിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഒരു പ്രദേശവാസി അവിടേക്ക് സ്ഥലത്തേക്കു വന്നതതിനാല്‍ പ്രതി ശ്രമം ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു.
പിന്നീട് പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ പ്രതി ഊട്ടി, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ പാര്‍ത്തുവരികയായിരുന്നു. ഇന്നലെ പ്രതി വടക്കന്‍ പറവൂരിലുള്ള ബന്ധുവീട്ടില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എസ് എസ് ' ഒ പി.വിഷ്ണു, ഡാന്‍സാഫ് അംഗങ്ങളായ എന്‍ പി സുനില്‍, അഭിലാഷ് കൈപ്പിനി, കെ ടി ആഷിഫ് അലി, ടി നിബിന്‍ദാസ്, ജിയോ ജേക്കബ്, ശാലിനി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.